മുംബൈ: ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് വിവാദത്തിലായ മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ രാം കദമിനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് മുന്‍മന്ത്രി സുബോധ് സോജി. രാം കദമിന്റെ നാവ് അരിഞ്ഞുകൊണ്ടുവരുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്നാണ് സുബോധ് സോജിയുടെ പ്രഖ്യാപനം.
''ഒരു എം.എല്‍.എ എന്ന നിലയില്‍ അത്തരമൊരു പരാമര്‍ശം ഒരിക്കലും രാം കദം നടത്താന്‍ പാടില്ലായിരുന്നു. മഹാരാഷ്ട്രയിലെ ജനതയോട് തനിക്ക് പറയാനുള്ളത് ഇതാണ്- ആരെങ്കിലും ആ ബി.ജെ.പി എം.എല്‍.എയുടെ നാവ് അരിഞ്ഞുകൊണ്ടുവന്നാല്‍ അയാള്‍ക്കു ഞാന്‍ അഞ്ചു ലക്ഷം രൂപ നല്‍കും''- വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് സുബോധ് സോജി പറഞ്ഞു.
#WATCH: Former Maharashtra minister and Congress leader Subodh Savji says ‘I am announcing a Rs 5-lakh reward for anyone who chops off BJP MLA Ram Kadam’s tongue. I strongly condemn him saying girls should be abducted.' (06.09.18) pic.twitter.com/Y3h8AR7Vd1— ANI (@ANI) September 7, 2018
കഴിഞ്ഞ ദിവസമാണ് രാം കദമിന്റെ വിവാദ പ്രസ്താവന എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര അവാദ് ട്വീറ്റ് ചെയ്തത്. ഒരു പൊതുയോഗത്തില്‍ സംസാരിക്കവേയാണ് യുവാക്കളെ കയ്യിലെടുക്കാന്‍ എം.എല്‍.എ വിവാദ പ്രസ്താവന നടത്തിയത്. നിങ്ങള്‍ക്ക് ഏതെങ്കിലും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെങ്കില്‍ അവളെ സ്വന്തമാക്കാന്‍ താന്‍ നിങ്ങളെ സഹായിക്കാം. തന്റെ നമ്പര്‍ ഇതാണ്. നിങ്ങള്‍ പ്രശ്‌നം തന്നെ വിളിച്ചറിയിക്കുക. താന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കാം. അവര്‍ സമ്മതിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി അവളെ താന്‍ തട്ടിക്കൊണ്ടുവന്നിരിക്കും..എന്നായിരുന്നു പരാമര്‍ശം. പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെയാണ് പുറത്തുവന്നത്.
बेताल वक्तव्य करणारा भाजपा नेत्यांमध्ये आणखी ऐकाची भर.. रक्षाबंधन , दहिकाला उत्सव या पवित्र सणा दिवशी आमदाराने तोडले आपल्या अकलेचे तारे ! कशा राहतील यांचा राज्यात महिला सुरक्षित? pic.twitter.com/Z5JAx5ewrN— Dr.Jitendra Awhad (@Awhadspeaks) September 4, 2018
സംഭവത്തില്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് നോട്ടീസ് അയച്ചതോടെ രാം കദം മാപ്പുപറഞ്ഞു.
from mangalam.com https://ift.tt/2QaSS36
via IFTTT
No comments:
Post a Comment