തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകൾ നിറഞ്ഞ് കിടക്കുമ്പോഴും ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണംവണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. കേന്ദ്രപൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടായാതിനാലുംവൈദ്യുത നിലയങ്ങൾ വെള്ളപ്പൊക്കം മൂലംതകരാറിലായ സാഹചര്യത്തിലുമാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. കേന്ദ്രപൂളിൽ നിന്നും ലഭിക്കുന്നവൈദ്യുതിയിൽ താൽച്ചറിൽനിന്ന് 200 മെഗാവാട്ടും കൂടങ്കുളത്ത്നിന്ന് 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവർപെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കൽ, മണിയാർ അടക്കമുള്ള വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായിരിക്കുകയാണ്. ഇവ പുനർനിർമിച്ച് ഉല്പാദനം പുനരാരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആകെ 700 മെഗാവാട്ടിലധികം കുറവാണ് സംസ്ഥാനത്തെ വെദ്യുതി ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്. ഈ കുറവ് പരിഹരിക്കാൻപുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ളേ ശ്രമങ്ങളും ബോർഡ് ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽആവശ്യകതക്ക് അനുസൃതമായി വൈദ്യുതി ലഭ്യമാകാതെ വരുന്ന പക്ഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബിഅറിയിച്ചിട്ടുള്ളത്. content highlights:KSEB imposes load-shedding
from mathrubhumi.latestnews.rssfeed https://ift.tt/2PGR2ps
via
IFTTT
No comments:
Post a Comment