ദൈവപ്രീതിയ്ക്കായി കുടുംബത്തോടെ 40 ദിവസത്തെ ഉപവാസം; 15 കാരന്‍ വിശന്നു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

ദൈവപ്രീതിയ്ക്കായി കുടുംബത്തോടെ 40 ദിവസത്തെ ഉപവാസം; 15 കാരന്‍ വിശന്നു മരിച്ചു

വിസ്‌കോണ്‍സില്‍ : ദൈവപ്രീതിയ്ക്കായി 40 ദിവസത്തെ ഉപവാസത്തിനൊടുവിന്‍ 15 കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. അമേരിക്കയിലെ വിസ്‌കോന്‍സിനിലെ റീഡ്ബര്‍ഗിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 11 വയസ്സുകാരനായ മറ്റൊരു മകന്‍ അവശനിലയില്‍ ആശുപത്രിയിലാണ്.

ജൂലൈ 19 മുതാലാണ് രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ഭക്ഷണവും വെള്ളവും ഉപക്ഷേിച്ച് ഉപവാസം തുടങ്ങിയത്. എന്നാല്‍, ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയിലാകുകയും വിശപ്പ് സഹിക്കാനാകാതെ മൂത്ത മകന്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മകന്‍ മരിച്ച വിവരം പിതാവാണ് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഭാര്യയേയും 11 കാരനായ മകനെയും വൃത്തിഹീനമായ സാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് ഇടപെട്ട് ഇരുവരെയും ആശുപത്രയിലേയ്ക്ക് മാറ്റി. ഉപവാസം അനുഷ്ഠിച്ചത് ദൈവപ്രീതിക്കു വേണ്ടിയാണെന്നാണ് മാതാപിതാക്കള്‍ നല്‍കുന്ന മൊഴി.



from mangalam.com https://ift.tt/2oUfsAR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages