പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡന പരാതി: ഡിജിപി നിയമോപദേശം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡന പരാതി: ഡിജിപി നിയമോപദേശം തേടി

തിരുവനന്തപുരം: പി.കെ ശശി എം.എൽ.എയ്ക്കെതിരായ പീഡന പരാതിയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. പെൺകുട്ടിക്ക് നേരിട്ട് പരാതി നൽകാൻ കഴിയാത്തതിനാൽ തുടർനടപടികളുടെ സാധ്യത പരിശോധിക്കാനാണ് നിയമോപദേശം തേടിയത്. വിഷയത്തിൽ നേരത്തെ കെ.എസ്.യുവും യുവമോർച്ചയും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. അതിനിടെ, എം.എൽ.എയ്ക്കെതിരായ പരാതി പെൺകുട്ടി നിയമസ്ഥാപനങ്ങൾക്ക് നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. പരാതി കിട്ടിയാൽ വനിതാ കമ്മീഷൻ അന്വേഷിക്കും. കേസിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. ആർക്കും കമ്മീഷൻ രാഷ്ട്രീയ പരിഗണന നൽകില്ലെന്നും ജോസഫൈൻ വ്യക്തമാക്കി. പരാതിയിൽ ഇടപെടാൻ കഴിയില്ലെന്ന എം.സി ജോസഫൈന്റെ പ്രസ്താവന നേരത്തെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫൈൻ വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം സ്വന്തം തട്ടകത്തിൽ പിടിച്ചു നിൽക്കാനായി പാർട്ടിയുടെ ചെർപ്പുളശേരി ഏരിയ കമ്മറ്റിയും ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗവും വിളിച്ചു ചേർത്ത് കരുത്ത് തെളിയിക്കാൻ ഒരുങ്ങുകയാണ് ശശി.


from mathrubhumi.latestnews.rssfeed https://ift.tt/2wLgLW9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages