ലണ്ടന്‍: ബോളിവുഡ് നടി നമ്രിത് കൗറും മുന്‍ ഇന്ത്യന്‍ താരവും നിലവിലെ പരിശീലകനുമായ രവി ശാസ്ത്രിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി രവി ശാസ്ത്രി രംഗത്തെത്തി.
ഒരു അന്താരാഷ്ട്ര മാധ്യമത്തോടാണ് രവി ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ഒരു ലോഡ് ചാണകമെന്നാണ് ഈ വാര്‍ത്തയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇമ്മാതിരി വ്യാജ കാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ ഇണ്ടില് ഇന്ത്യന്‍ ടീമിനൊപ്പമാണ് അദ്ദേഹം.
Fact: I may need a root canal. Fiction: Everything else I read about me today. More facts: Fiction can be more hurtful, monday blues exist and I love ice cream. Here’s to trash free happy days ahead✌🏼✨— Nimrat Kaur (@NimratOfficial) September 3, 2018
നമ്രിത് കൗറും ഈ വാര്‍ത്തയ്‌ക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. പല്ലു വേദനയ്ക്ക് റൂട്ട് കനാല്‍ ചെയ്തതിനേക്കാള്‍ വേദനയാണ് ഇത്തരം വാര്‍ത്തകളെന്നായിരുന്നു നമ്രിതിന്റെ പ്രതികരണം.
from mangalam.com https://ift.tt/2Nl5s1n
via IFTTT
No comments:
Post a Comment