സഹപാഠികളുടെ നഗ്നദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് കാമുകിയെ ഭീഷണിപ്പെടുത്തുകയും കാമുകിയെ ഉപയോഗിച്ച് ഹോസ്റ്റലിലുള്ള മറ്റ് വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തി വാങ്ങുകയായിരുന്നു. സംഭവത്തില്‍ 21കാരനായ സിദ്ധാര്‍ത്ഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫേക് അക്കൗണ്ടുകള്‍ വഴിയാണ് ഇയാള്‍ വീഡിയോകളും ദൃശ്യങ്ങളും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്തിരുന്നത്. ബംഗളൂരുവിലാണ് സംഭവം. തഞ്ചാവൂരിലെ ചൂടസാന്ദ്ര നിവാസിയാണ് അറസ്റ്റിലായ പ്രതി. ഇയാളുടെ കാമുകിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
പ്രണയത്തിലായിരുന്നപ്പോള്‍ സിദ്ധാര്‍ത്ഥ് ആവശ്യപ്പെട്ട പ്രാകാരം താന്റെ നഗ്ന ദൃശ്യങ്ങളും വീഡിയോകളും അയച്ച് കൊടുത്തിരുന്നെന്ന് യുവതി പറയുന്നു. എന്നാല്‍ പിന്നീട് ഇതേ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് സിദ്ധാര്‍ കാമുകിയെ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാനായി മറ്റ് സഹപാഠികളുടെ നഗ്നദൃശ്യങ്ങള്‍ ഹോസ്റ്റല്‍ കുളിമുറിയില്‍ നിന്നും പകര്‍ത്തി നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം രഹസ്യ ക്യാമറ ഉപയോഗിച്ച് കാമുകി മറ്റ് സഹപാഠികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
അതേസമയം ഭീഷണിയില്‍ വഴങ്ങിയാണോ അല്ലാതെയാണോ വിദ്യാര്‍ത്ഥിനി ഇത് ചെയ്തതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അന്വേഷണത്തിനൊടുവില്‍ യുവതിയെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാല് സഹപാഠികളുടെയും ഒരു സഹപാഠിയുടെ അമ്മയുടെയും നഗ്ന ദൃശ്യങ്ങളും വീഡിയോകളുമാണ് സിദ്ധാര്‍ത്ഥ് അപ്ലോഡ് ചെയ്തത്. ഒരു വിദ്യാര്‍ത്ഥിനിയെ കാണാനായി ഹോസ്റ്റലില്‍ എത്തിയ അമ്മയുടെ കുളിമുറിയിലെ നഗ്നദൃശ്യമാണ് കൂട്ടത്തിലുള്ളത്. ഇയാള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളുമെല്ലാം പോലീസ് ഡിലീറ്റ് ചെയ്തു.
ഒരു വിദ്യാര്‍ത്ഥിനി തന്റെ നഗ്ന ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കില്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാര്‍ത്ഥിനി വീട്ടുകാരോട് വിവരം പറഞ്ഞെങ്കിലും പോലീസില്‍ അറിയിക്കെണ്ട എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. മാനഹാനി ഭയന്നായിരുന്നു ഇത്. ജൂലൈ 28നാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിദ്ധാര്‍ത്ഥ് അറസ്റ്റിലാകുന്നത്.
നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനായി സിദ്ധാര്‍ത്ഥ് നല്‍കിയ ഒളിക്യാമറ കാമുകിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു. കുളിമുറിയില്‍ ക്യാമറ സ്ഥാപിക്കുകയും പിന്നീട് സിദ്ധാര്‍ത്ഥിന് കൈമാറുകയുമാണ് ചെയ്തിരുന്നത്. തഞ്ചാവൂരില്‍ നിന്നുമാണ് വീഡിയോകള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2LXL2GZ
via IFTTT
No comments:
Post a Comment