നടന്‍ മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററില്‍ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. സാമൂഹ്യപ്രവര്‍ത്തന രംഗതത്ത് അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങള്‍ മികച്ചതാണെന്നും ഏവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ മോഹന്‍ലാലിനെ പിന്തുടരുക കൂടി ചെയ്തതോടെ പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരിക്കുകയാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും ഇതിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചുവെന്നും
ഇതിനിടെ, മോഹന്‍ലാലല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അത്തരത്തില്‍ ഒരു ആലോചനപോലും ഇല്ലെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
from mangalam.com https://ift.tt/2LV504M
via IFTTT
No comments:
Post a Comment