ഡീസൽ വില കുതിക്കുന്നു: ഒാടിത്തളർന്ന് സ്വകാര്യ ബസ് മേഖല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ഡീസൽ വില കുതിക്കുന്നു: ഒാടിത്തളർന്ന് സ്വകാര്യ ബസ് മേഖല

കോഴിക്കോട് : ഡീസൽ വിലയിൽ അടിക്കടിയുണ്ടാവുന്ന വർധനയും യാത്രക്കാരുടെ എണ്ണത്തിൽ വരുന്ന കുറവും പൊതുഗതാഗതത്തെ തകർക്കുന്നു. ഇപ്പോൾത്തന്നെ ദക്ഷിണേന്ത്യയിൽ കിലോമീറ്ററിന് യാത്രക്കൂലി ഏറ്റവും കൂടുതൽ കേരളത്തിലാണ്. യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതിനാൽ നിരക്ക് വർധനയും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്നാണ് ബസുടമകളുടെ അനുഭവം.നിരക്ക് കൂട്ടുമ്പോൾ കൂടുതൽപേർ ഇരുചക്ര-നാലുചക്ര വാഹനങ്ങളെ ആശ്രയിക്കുകയാണ്. ഉദ്യോഗസ്ഥകളായ സ്ത്രീകളെ ലക്ഷ്യമിട്ട്്് ഇന്ധനക്ഷമത കൂടുതലുള്ള ഇരുചക്രവാഹനങ്ങൾ കുടുതലിറങ്ങിയതും ബസിന് പാരയായി. സ്ഥിര യാത്രക്കാരും ദീർഘദൂരയാത്രക്കാരും ഇപ്പോൾ കൂടുതലായും തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ചും ആദായകരമല്ലാത്ത ട്രിപ്പുകൾ ഓടാതിരുന്നും ഞായറാഴ്ചകളിലും അവധിദിവസങ്ങളിലുമൊക്കെ സർവീസ് ഒഴിവാക്കിയുമാണ് ഹ്രസ്വദൂര ബസുകൾ പലതും ഇപ്പോൾ മുന്നോട്ടുപോകുന്നത്. ജീവനക്കാരെ കിട്ടാനുള്ള പ്രയാസവും ഉടമകളെ അലട്ടുന്നുണ്ട്.നട്ടല്ലൊടിയുന്നത് ഇങ്ങനെ കുതിക്കുന്ന ഇന്ധനച്ചെലവ്* ഒരു ബസ് ഓടുമ്പോൾ കിട്ടുന്ന വരുമാനത്തിന്റെ 47-50 ശതമാനം. ഡീസൽ വില കൂടുന്തോറും ലാഭം കുറയും. ഇപ്പോൾ 79-80 രൂപ വിലയാണ് ഡീസലിന്. വർധനമൂലം ദീർഘദൂര സർവീസുകൾ പലതും നഷ്ടത്തിലായി. ഡീസൽ ലിറ്ററിന് 64 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് ഏറ്റവും ഒടുവിൽ യാത്രനിരക്ക് കൂട്ടിയത്. 500-600 കിലോമീറ്റർ ഓടുന്ന ഒരു ദീർഘദൂര ബസിന് 110-130 ലിറ്റർ ഡീസൽ വേണം. കളക്‌ഷനാകട്ടെ 10,000-14,000 രൂപവരെ. ഡീസൽ വില കൂടിയതിലൂടെ മാത്രം ശരാശരി 1500 രൂപയോളം നഷ്ടം.നികുതി, ഇൻഷുറൻസ്സീറ്റിന് 600 രൂപ എന്ന കണക്കിൽ ഒന്നേകാൽ ലക്ഷം രൂപ വരെ നികുതിയിനത്തിൽ അടക്കണം. ഇൻഷുറൻസ് പ്രീമിയം തുകയും ഭാരിച്ചതാണ്. വാർഷിക അറ്റകുറ്റപ്പണിക്കുള്ള ചെലവ് വേറെയും.യാത്രക്കാരുടെ കുറവ്നിരക്കുവർധനയ്ക്കുശേഷം യാത്രക്കാർ കുറയുന്ന പ്രവണത. കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നതും സ്വകാര്യ ബസുകൾക്ക് വെല്ലുവിളി. പൊതുഗതാഗതം സംരക്ഷിക്കണംനികുതി ഇളവു നല്കി സർക്കാർ സ്വകാര്യബസ് ഗതാഗതരംഗത്തെ സംരക്ഷിക്കണം. ഗതാഗതക്കുരുക്കും ഇന്ധനച്ചെലവും കുറയ്ക്കുന്നതിന് ബസാണ് നല്ലത്.-ഡിജോ കാപ്പൻ, ചെയർമാൻ, സംസ്ഥാന പൊതുഗതാഗത സംരക്ഷണസമിതി


from mathrubhumi.latestnews.rssfeed https://ift.tt/2PZZoJf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages