തിരുവനന്തപുരം: സംസ്ഥാന പുനർനിർമാണത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കാണും.26-ന് പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയിട്ടുണ്ട്. പ്രളയനഷ്ടം വിലയിരുത്തി കേന്ദ്ര മാനദണ്ഡപ്രകാരം 4796.35 കോടി രൂപയുടെ നിവേദനം സംസ്ഥാനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് സന്ദർശനം നടത്തുകയാണ്. സംഘം 24-ന് മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും കണ്ട് ചർച്ച നടത്തും. പുനർനിർമാണ പാക്കേജ് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിൽ കൂടുതൽ സഹായം ആവശ്യപ്പെടുകയാണ് സന്ദർശനോദ്ദേശ്യം. 40,000 കോടിയോളം രൂപയുടെ മൊത്തം നഷ്ടമുണ്ടായതായി മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചിരുന്നു. പുനരധിവാസ പാക്കേജ് തയ്യാറാകുന്നതോടെ മാത്രമേ മൊത്തം നഷ്ടം വിലയിരുത്താനാകൂവെന്നാണ് അധികൃതർ പറയുന്നത്. പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ പുനർനിർമിക്കുന്നതിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ ആസൂത്രണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി. ഇതിനായി പ്രത്യേക സോഫ്റ്റ്വേറും തയ്യാറാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2O2vgzz
via
IFTTT
No comments:
Post a Comment