തൃശ്ശൂർ: റെയിൽവേ 111.51 രൂപ ചെലവിടുമ്പോൾ തിരിച്ചുകിട്ടുന്നത് 100 രൂപ. ഈ സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ റെയിൽവേയുടെ പ്രവർത്തന നഷ്ടം 11.51 ശതമാനമാണ്. മൂന്നു വർഷമായി റെയിൽവേയ്ക്ക് പ്രത്യേക ബജറ്റില്ല. ഇക്കാലയളവിൽ പ്രവർത്തന നഷ്ടം കൂടിവരുകയുമാണ്. കഴിഞ്ഞ സാമ്പത്തികവർഷം പ്രവർത്തന നഷ്ടം നാല് ശതമാനമായിരുന്നു. പ്രവർത്തനത്തിനായി 104 രൂപ ചെലവാക്കിയപ്പോൾ 100 രൂപ തിരികെ കിട്ടിയ സ്ഥിതി. എന്നാൽ ഇത് മറികടക്കാൻ കോടികളുെട വ്യാപാര ഉടമ്പടിയുണ്ടാക്കി മുൻകൂർ തുക പ്രവർത്തന ലാഭത്തിലേക്ക് വകയിരുത്തി. 2017-18-ൽ യഥാർഥനഷ്ടം മറികടക്കാൻ എൻ.ടി.പി.സി.യിൽനിന്നും ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണൽ കമ്പനിയിൽനിന്നും കൈപ്പറ്റിയത് 7300 കോടി രൂപ. അതുവഴി പ്രതിസന്ധി തരണംചെയ്ത് പ്രവർത്തന ലാഭത്തിലേക്കെത്തിച്ചു. അങ്ങനെ നൂറിന് 104 രൂപ ചെലവ് എന്ന കെണിയിൽനിന്ന് 98.5 ചെലവ് എന്ന നിലയിലെത്തി. 2008-09 സാമ്പത്തികവർഷം റെയിൽവേയുടെ പ്രവർത്തന അനുപാതം 100 രൂപ വരുമാനത്തിന് 90.46 രൂപ ചെലവ് എന്ന നിലയിലായിരുന്നു. വർഷംതോറും ഇത് ഉയർന്നുകൊണ്ടിരുന്നെങ്കിലും മൂന്ന് വർഷമായി ചെലവാണ് മുന്നിട്ടുനില്കുന്നത്. വരവ് ഉയർത്തുന്നതിനായി റെയിൽേവ ചെയ്യുന്നത് സ്ഥലങ്ങൾ കൈമാറിയും കല്ക്കരി ഉൾപ്പടെയുള്ളവ നല്കാമെന്ന കരാറുണ്ടാക്കിയും കിട്ടുന്ന തുക പ്രവർത്തന നിധിയിലേക്ക് വകയിരുത്തുകയാണ്. നഷ്ടത്തിനുള്ള കാരണങ്ങൾ * ചരക്കുഗതാഗതം കുറഞ്ഞു മുമ്പ് റെയിൽവേയുെട വരുമാനത്തിൽ 65 ശതമാനവും ചരക്ക് നീക്കത്തിലൂടെയായിരുന്നു. ഇപ്പോഴത് 50 ശതമാനത്തിൽ താഴെയായി. ചരക്കുനീക്കത്തിലുള്ള കാലതാമസവും നാശനഷ്ടവുമാണ് പലരും തീവണ്ടി ഉപേക്ഷിക്കാൻ കാരണം. * യാത്രക്കാർ കുറയുന്നു റെയിൽവേയുടെ ഉയർന്ന ക്ലാസിലെ യാത്രയെക്കാളും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്നു. ദീർഘദൂര യാത്രക്കാരിപ്പോൾ യാത്രാസൗകര്യവും സമയവും കാത്തുകിടപ്പും ഒഴിവാക്കാൻ വിമാനങ്ങളെ ആശ്രയിക്കുകയാണ്. * നഷ്ടപ്പെട്ട സ്വയംഭരണാവകാശം റെയിൽവേ ബജറ്റ് കേന്ദ്രബജറ്റിനോട് ചേർത്തതോടെ വെറും കേന്ദ്രവകുപ്പായി മാറി. പ്രധാന തീരുമാനങ്ങൾക്കും ഫണ്ട് അനുവദിക്കുന്നതിനും കാത്തിരിക്കേണ്ട സ്ഥിതി. ഇത് സമയബന്ധിതമായ തീരുമാനങ്ങളെ ബാധിച്ചു. * ആസൂത്രണമില്ലായ്മ അപകടങ്ങളും അപകട നഷ്ടപരിഹാരവും കൂടുകയും ശമ്പളവും പെൻഷനും വഴി 50 ശതമാനം വരുമാനം നഷ്ടപ്പെടുകയും െചയ്യുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിനായി റെയിൽേവ ബോർഡിൽ ഒരാളെ നിയോഗിച്ചെങ്കിലും അധികാര-കർമ മേഖല വ്യക്തമാക്കിയില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2PXMwmF
via
IFTTT
No comments:
Post a Comment