മാരിയമ്മ ഒളിത്താവളത്തിലെത്തി; അന്വേഷണസംഘം നിരാശരായി മടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

മാരിയമ്മ ഒളിത്താവളത്തിലെത്തി; അന്വേഷണസംഘം നിരാശരായി മടങ്ങി

തിരൂർ: തിരൂരിനടുത്ത് ആലിങ്ങലിൽ വീട്ടുകാർക്ക് മയക്കുമരുന്നുനൽകി വീട്ടിൽനിന്ന് സ്വർണം കൊള്ളയടിച്ചു രക്ഷപ്പെട്ട കേസിൽ മാരിയമ്മയെ പിടികൂടാൻ തമിഴ്നാട്ടിലേക്കും ആറ്റിങ്ങലിലേക്കും തിരുവനന്തപുരത്തേക്കും പോയ പോലീസ് അന്വേഷണസംഘം മാരിയമ്മയെ കിട്ടാതെ വെറുംെെകയോടെ നിരാശരായി തിരൂരിൽ തിരിച്ചെത്തി. മാരിയമ്മ തമിഴ്നാട്ടിലെ അവരുടെ സുരക്ഷിതമായ ഒളിത്താവളത്തിലെത്തിയതായാണ് സൂചന.മാരിയമ്മ ഫോട്ടോയെടുത്തെന്നു പറയുന്ന തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ടചോളത്തെ സ്റ്റുഡിയോവിലെത്തി പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നരവർഷം മുമ്പ് സ്റ്റുഡിയോയിൽ ഫോട്ടോ നൽകാൻ ഉപയോഗിച്ച കവറാണ് മാരിയമ്മയെ വീട്ടുവേലയ്ക്ക് എത്തിച്ചുകൊടുത്ത ഗണേശനിൽനിന്ന് പോലീസിനു ലഭിച്ചതെന്നും മാരിയമ്മ സ്റ്റുഡിയോവിൽ ഫോട്ടോയെടുത്ത കാര്യം ഓർമയില്ലെന്നും സ്റ്റുഡിയോക്കാർ പോലീസിന് മൊഴിനൽകി.അവിടെ നടത്തിയ അന്വേഷണത്തിൽ മാരിയമ്മയെക്കുറിച്ച് യാതൊരു വിവരവും പോലീസിനു ലഭിച്ചില്ല. തമിഴ്നാട്ടിൽ ഇതുപോലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും അതൊന്നും മാരിയമ്മയല്ലെന്നു കണ്ടെത്തി. തുടർന്ന് അന്വേഷണസംഘം തമിഴ്നാട് പോലീസിന്റെ ക്രൈം സ്‌ക്വാഡിന് മാരിയമ്മയുടെ ഫോട്ടോയും വിവരങ്ങളും നൽകി നാട്ടിലേക്കുതിരിച്ചു.കവർച്ചയ്ക്കുശേഷം മാരിയമ്മ ആലിങ്ങലിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കയറി ആറ്റിങ്ങലിൽ ഇറങ്ങിപ്പോയതായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങലിലെയും തിരുവനന്തപുരത്തെയും ബസ് സ്റ്റാൻഡുകളിലെയും സമീപത്തെ കടകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻപോയ പോലീസ് സംഘവും ദൃശ്യങ്ങൾ ലഭിക്കാതെ നിരാശരായി മടങ്ങി. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് പോലീസ്‌സ്റ്റേഷൻ പരിധിയിലെ പുന്നയിൽ ഒന്നരവർഷം മുമ്പ് വീട്ടമ്മയ്ക്ക് കട്ടൻചായയിൽ മയക്കുമരുന്നുനൽകി 11 പവൻ സ്വർണം കവർന്ന വേലക്കാരി മാരിയമ്മയല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നാകാം മാരിയമ്മ തിരൂരിലെത്തിയതെന്നാണ് ബലമായ സംശയം. കവർച്ചയ്ക്കുശേഷം മാരിയമ്മ അവിടെ സുരക്ഷിതമായെത്തിയെന്നാണ് സൂചന. മാരിയമ്മയെ വീട്ടുവേലയ്ക്കായി എത്തിച്ച, തിരൂരിൽ താമസക്കാരനും സേലം സ്വദേശിയുമായ ഗണേശനെ പോലീസ് കസ്റ്റഡിയിലെടുത്ത് മൂന്നുദിവസം ചോദ്യംചെയ്തിരുന്നു. എന്നാൽ മാരിയമ്മയെക്കുറിച്ച് ഇയാളിൽനിന്ന് യാതൊരു വിവരവും ലഭിക്കാത്തതിനാൽ പോലീസ് വിട്ടയച്ചു.വേലയ്ക്കുനിന്ന ആലിങ്ങൽ എടശ്ശേരി ഖാലിദ്‌ അലിയുടെ വീട്ടിൽനിന്നാണ് ഭക്ഷണത്തിൽ മയക്കുമരുന്നുനൽകി മാരിയമ്മ 13 പവൻ സ്വർണാഭരണവും പണവും കൊള്ളയടിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2O6pCfC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages