ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗീക പീഡന പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതി സംസ്ഥാന ഘടകത്തിന് കൈമാറിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഓഫീസില്‍ വച്ച് പീഡീപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി. പരാതി ലഭിച്ചാല്‍ അന്വേഷിക്കുക സ്വാഭാവികമാണ്. നേതൃത്വത്തിന് തിങ്കളാഴ്ച തന്നെ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
എന്നാല്‍, പി.കെ. ശശിക്കെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു. എ.കെ ബാലനും ഇത്തരത്തില്‍ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. ഈമെയില്‍ മുഖാന്തരമാണ് യെച്ചൂരിക്ക് ഡിവൈഎഫ്‌ഐ നേതാവ് പരാതി സമര്‍പ്പിച്ചത്.
പരാതി കിട്ടിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ഡിവൈഎഫ്‌ഐ നേതാക്കളായ എം.സ്വരാജ് എംഎല്‍എ,എ.എന്‍.ഷംസീര്‍ എംഎല്‍എ,ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
from mangalam.com https://ift.tt/2CbDrom
via IFTTT
No comments:
Post a Comment