ഈറോഡ് : തമിഴ്‌നാട്ടിലെ 43 കാരന്‍ എം.എല്‍എയുമായി വിവാഹം ഉറപ്പിച്ച 23 കാരി ഒളിച്ചോടി. ഭവാനിസാഗര്‍ എം.എല്‍എ എസ് ഈശ്വരനുമായി വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടിയാണ് ഒളിച്ചോടിയത്.
സെപ്റ്റംബര്‍ 12 നായിരുന്നു ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയായ ആര്‍.സന്ധ്യയുമായി എം.എല്‍.എയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച സത്യമംഗലത്തുള്ള സഹോദരിയുടെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ സന്ധ്യയെ പിന്നീട് കാണാതാകുകയായിരുന്നു. സഹോദരിയുടെ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരുപ്പൂര്‍ സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.
ഇതിനിടെ, സന്ധ്യ യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് മാതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈറോഡിലുള്ള ബെന്നാരി അമ്മന്‍ ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിരിക്കെ ആയിരുന്നു പ്രതിശ്രുത വധുവിന്റെ ഒളിച്ചോട്ടം. അതേസമയം, നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ മറ്റൊരു യുവതിയുമായി എംഎല്‍എയുടെ വിവാഹം നടക്കുമെന്ന് ബന്ധുക്കള്‍ വിശദമാക്കി.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ഉള്‍പ്പെടെയുള്ള മന്ത്രിമാരും വിവാഹത്തിന് എത്താനിരിക്കെയായിരുന്നു പ്രതിശ്രുത വധുവിന്റെ നാടകീയ ഒളിച്ചോട്ടം.
from mangalam.com https://ift.tt/2wDGhNV
via IFTTT
No comments:
Post a Comment