ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ഫതേഹ്പൂര്‍ ബെരിയില്‍ ഓഗസ്റ്റ് 17നായിരുന്നു സംഭവം. പ്രദേശത്തെ ഒരു ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ബലാത്സംഗം നടന്നത്. 15വയസുകാരിയാണ് പീഡനത്തിനിരയായത്.
കുട്ടിയും ആന്റിയും ആന്റിയുടെ മകനുമായാണ് ക്ഷേത്രത്തില്‍ പോയത്. ആന്റിയുടെ മകന്റൈ രോഗം മാറാനായി ആള്‍ദൈവത്തെ കാണിക്കാനായിരുന്നു കൊണ്ടു പോയത്. എന്നാല്‍ അവിടെ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ നാബെ ഭഗത്ത് എന്ന ആള്‍ദെവമാണ് അറസ്റ്റിലായത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2Pyqve4
via IFTTT
No comments:
Post a Comment