മേരിലാൻഡ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീൽ കുഞ്ഞൻമാരായ എൽ സാൽവദോറിനെ അഞ്ചു ഗോളിന് തകർത്തപ്പോൾ അർജന്റീനയെ കൊളംബിയ സമനിലയിൽ കുരുക്കി. മേരിലാൻഡിൽ നടന്ന മത്സരത്തിൽ റിച്ചാർലിസൺ ബ്രസീലിനായി ഇരട്ടഗോൾ നേടി. നെയ്മറും കുട്ടിന്യോയും മാർക്വീന്യോയും ലക്ഷ്യം കണ്ടു. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെ ഒരു ഘട്ടത്തിൽ പോലും പിടിച്ച് നിൽക്കാൻ സാൽവഡോറിന് സാധിച്ചില്ല. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന് ലീഡ് നൽകി. റിച്ചാർലിസണെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. 16-ാം മിനിറ്റിലാണ് റിച്ചാർലിസൺന്റെ ആദ്യ ഗോൾ വന്നത്. നെയ്മർ നൽകിയ പാസ്സിൽ ബോക്സിന് പുറത്ത് നിന്ന് റിച്ചാർലിസൺ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് വല ചുംബിച്ചു. 30-ാം മിനിറ്റിൽ നെയ്മർ വീണ്ടും ക്യാപ്റ്റന്റെ കളി പുറത്തെടുത്തു. ഇടത് വിങ്ങിലൂടെ വന്ന നെയ്മർ ബോക്സിന് തൊട്ടുപുറത്ത് നിന്ന് കുടിന്യോയ്ക്ക് പന്ത് കൈമാറി. ഗോൾകീപ്പറെ വെറും കാഴ്ചക്കാരനാക്കി കുടിന്യോയുടെ ഷോട്ട് വലയുടെ ഇടത് മൂലയിൽ പതിച്ചു. രണ്ടാം പകുതിയിൽ റിച്ചാർലിസണിന്റെ ഗോളിലൂടെ ബ്രസീൽ വീണ്ടും ഗോൾവേട്ട തുടങ്ങി. 50-ാം മിനിറ്റിൽ ബോക്സിനുളളിൽ ലഭിച്ച പന്ത് തന്റെ ഇടങ്കാൽ കൊണ്ട് റിച്ചാർലിസൺ വലയിലേക്ക് തൊടുത്ത് വിട്ടു. 90-ാം മിനിറ്റിൽ ബ്രസീലിന്റെ അവസാന ഗോൾ വന്നു. സാൽവഡോർ പ്രതിരോധത്തിന് മുകളിലൂടെ നെയ്മർ നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ മാർകിന്യോ വലയിലെത്തിച്ചു. 5-0. ഒരു ഗോൾ നേടുകയും മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്ത് നെയമർ സാൽവഡോറിനെതിരെ നിറഞ്ഞുകളിച്ചു. അതേസമയം മറ്റൊരു സൗഹൃദ മത്സരത്തിൽ കൊളംബിയയും അർജന്റീനയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നേരത്തെ അർജന്റീന മൂന്നു ഗോളിന് ഗ്വാട്ടിമലയെ പരാജയപ്പെടുത്തിയിരുന്നു. Content Highlights: Brazil Beats El Salvador Five Goals Richarlison Neymar
from mathrubhumi.latestnews.rssfeed https://ift.tt/2Qop9Ul
via
IFTTT
No comments:
Post a Comment