ബിഷപ്പിനെ അറസ്റ്റ് ചെയ്യണം: ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലും സമരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ബിഷപ്പിനെ അറസ്റ്റ് ചെയ്യണം: ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലും സമരം

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവർ സിസ്റ്റേഴ്സ് കർമസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തും. സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിലാണ്ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കലിൽ സമരം നടത്തുന്നത്.വി.എം. സുധീരൻ, പന്ന്യൻ രവീന്ദ്രൻ, ജോയന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രതിനിധികൾ, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കന്യാസ്ത്രീകളുടെ സമരം ദേശീയ ശ്രദ്ധ നേടിയതോടെ ആദ്യദിനങ്ങളിലേതിനെക്കാൾ കൂടുതൽപേർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇപ്പോൾ കൊച്ചിയിലെ സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്. സമരകേന്ദ്രത്തിലേക്ക് എ.ഐ.വൈ.എഫ്., എസ്.യു.സി.ഐ., മഹിളാ മോർച്ച, നാഷണൽ വിമൻസ് ഫ്രണ്ട് എന്നീ സംഘടനകളാണ് എത്തിയത്. വിവിധ വനിതാ സംഘടനകളുടെയും കോളേജ് വിദ്യാർഥിനികളുടെയും പങ്കാളിത്തവുമുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2p1pjEK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages