ലാഹോർ: ലണ്ടനിൽ നിന്നും ജയിൽ ശിക്ഷ അനുഭവിക്കാൻ പാകിസ്താനിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഭാര്യ കുൽസൂമിനോട് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംസാരിക്കുന്ന വീഡിയോ വൈറലായി. ചൊവ്വാഴ്ചയാണ് കുൽസൂം അന്തരിച്ചത്. അർബുദം ബാധിച്ച് അതിഗുരുതരാവസ്ഥയിൽ ഭാര്യ കഴിയുമ്പോഴാണ് നവാസിന് പാകിസ്താനിലേക്ക് തിരിച്ചു പോരേണ്ടി വന്നത്. ദൈവം നിനക്ക് ശക്തി തരട്ടെ, കണ്ണു തുറക്കൂ കുൽസൂം...ഉർദുവിൽ അദ്ദേഹം സംസാരിക്കുന്നത് വീഡിയോയിൽ കേൾക്കാം. ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ വെച്ച് ജൂലൈ 12 ന് ചിത്രീകരിച്ച വീഡിയോ ആണ് അവരുടെ മരണത്തിന് തൊട്ടു പിന്നാലെ സോഷ്യൽ മീഡിയയിൽ ഇടം നേടിയത്. അവർ ഏതാനും സെക്കന്റുകൾ കണ്ണു തുറന്ന് തന്നെ നോക്കിയെന്ന് നവാസ് പിന്നീട് പറഞ്ഞിരുന്നു. ആ അവസ്ഥയിൽ ദൈവത്തെ ഏൽപ്പിച്ച് തനിക്ക് മടങ്ങേണ്ടി വന്നതിൽ നവാസ് പിന്നീട് ദുഖം പ്രകടിപ്പിച്ചു. Unseen video of Nawaz engaging with Kulsoom before returning to Pakistan pic.twitter.com/WsGwnNgjIx — Syed Talat Hussain (@TalatHussain12) September 11, 2018 കഴിഞ്ഞ വർഷമാണ് കുൽസൂമിന് തൊണ്ടയിൽ കാൻസർ സ്ഥിരീകരിച്ചത്. അഴിമതിക്കേസിൽപ്പെട്ട് കഴിഞ്ഞ വർഷം നവാസ് ഷറീഫിന് രാജിവെക്കേണ്ടി വന്നപ്പോൾ അദ്ദേഹത്തിന്റെ മണ്ഡലമായ ലാഹോറിൽ നിന്നും കുൽസൂം മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ പ്രചാരണ വേളയിൽ ചികിത്സക്ക് ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999ൽ പട്ടാള അട്ടിമറിയേത്തുടർന്ന് നവാസിനെ നാടുകടത്തിയപ്പോൾ മൂന്നുവർഷം പി.എം.എൽ- എൻ നയിച്ചത് കുൽസൂമായിരുന്നു. നവാസ് ഷെറീഫ്, മകൾ മറിയം, മരുമകൻ റിട്ട.ക്യാപ്റ്റൻ സഫ്ദർ എന്നിവർ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. content highlights:Video Of Nawaz Sharifs Final Goodbye To Begum Kulsoom Goes Viral
from mathrubhumi.latestnews.rssfeed https://ift.tt/2Ml1C3y
via
IFTTT
No comments:
Post a Comment