ലോവര്‍ പെരിയാര്‍ പവര്‍ഹൗസില്‍ കേടുപാടുകളുണ്ടായതില്‍ ഉദ്യോഗസ്ഥ വീഴ്ചയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ലോവര്‍ പെരിയാര്‍ പവര്‍ഹൗസില്‍ കേടുപാടുകളുണ്ടായതില്‍ ഉദ്യോഗസ്ഥ വീഴ്ചയും

തൊടുപുഴ: സംസ്ഥാനത്തെ മൂന്നാമത്തെ വലിയ വൈദ്യുതോത്പാദന കേന്ദ്രമായ ലോവർ പെരിയാർ പവർഹൗസിൽ കേടുപാടുകളുണ്ടായതിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയും കാരണമായി. ഉദ്യോഗസ്ഥർ കൃത്യമായി ഇടപെടാത്തതിന്റെ ഫലമായി ലോവർ പെരിയാർ പാമ്പ്ള അണക്കെട്ടിൽ നിന്ന് പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ഭൂഗർഭ ടണലിൽ കൂടുതൽ മണ്ണും ചെളിയും അടിഞ്ഞുകൂടി. ചെളിയും മറ്റ് മാലിന്യങ്ങളും ടണലിൽ പ്രവേശിക്കാതിരിക്കാൻ കൂടി ഒരുക്കിയ ഇൻടേക്ക് ഷട്ടർ സംവിധാനം കൃത്യ സമയത്ത് അടയ്ക്കാൻ ഉദ്യോഗസ്ഥർ മുൻകൈയെടുത്തില്ല. ഇതിന്റെ ഫലമായി 13 കിലോമീറ്റർ നീളം വരുന്ന ഭൂഗർഭ ടണലിൽ 300 മീറ്ററോളം അടിഞ്ഞുകൂടിയ ചെളി നീക്കൽ ശ്രമകരമായ ജോലിയാണ്. ചെളി നീക്കം ചെയ്യാൻ ആഴ്ചകൾതന്നെ വേണ്ടിവരും. പൗവർഹൗസിന്റെ പ്രവർത്തനം നിലച്ചതോടെ 180 മെഗാവാട്ട് വൈദ്യുതി കേരളത്തിന് നഷ്ടമാകും. ഉദ്യോഗസ്ഥ വീഴ്ച ശരിയായ വിധം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കെ.എസ്.ഇ.ബി തന്നെ വ്യക്തമാക്കുന്നു. ടണൽവഴി വെള്ളമെത്തിക്കാത്തതും പവർഹൗസിലെ സാങ്കേതിക തകരാറുകൾ മൂലവും കെ.എസ്.ഇ.ബി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്


from mathrubhumi.latestnews.rssfeed https://ift.tt/2x5fjPs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages