ബിഷപ്പിന്റെ അറസ്റ്റ് : അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ബിഷപ്പിന്റെ അറസ്റ്റ് : അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണപുരോഗതി വിലയിരുത്താൻ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച കോട്ടയത്ത് യോഗം ചേരും. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് സൂചന. ബിഷപ്പിനെതിരേ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നാളെയായിരിക്കും നോട്ടീസ് അയക്കുക. ഒരാഴ്ചക്കുള്ളിൽ ഹാജരാകണമെന്നാവും നോട്ടീസിൽ ആവശ്യപ്പെടുക. ഏറ്റുമാനൂരിൽവച്ചായിരിക്കും ബിഷപ്പിനെ ചോദ്യംചെയ്യുക. രണ്ടാംഘട്ട അന്വേഷണത്തിൽ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2O8Wykx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages