എൽഷെ: ലോകകപ്പിലെ റണ്ണേഴ്സ്അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറു ഗോളിന് തോൽപ്പിച്ച് സ്പെയ്ൻ. ക്രൊയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത്. യുവേഫ നാഷൺസ് കപ്പിൽ സ്പെയ്നിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ആറു ഗോളുകൾക്ക് വഴങ്ങിയ ക്രൊയേഷ്യക്ക് ഒരെണ്ണം പോലും തിരിച്ചടിക്കാനായില്ല. ലൂക്കാ മോഡ്രിച്ചും ഇവാൻ റാക്കിറ്റിച്ചും പെരിസിച്ചും അടക്കമുള്ള മുൻനിര താരങ്ങളെ അണിനിരത്തിയാണ് ക്രൊയേഷ്യ സ്പെയ്നിനെ നേരിടാനിറങ്ങിയത്. 24-ാം മിനിറ്റിൽ സോൾ നേടിയ ഗോളിലൂടെ സ്പെയ്ൻ ലീഡ്നേടി. 33-ാം മിനിറ്റിൽ അസെൻസിയോ വീണ്ടും സ്പെയ്നിനായി ലക്ഷ്യം കണ്ടു. 2-0. രണ്ടു മിനിറ്റിനുള്ളിൽ ക്രൊയേഷ്യയെ വീണ്ടും ഞെട്ടിച്ച് ഗോൾകീപ്പർ കാലിനിച്ച് സെൽഫ് ഗോൾ വഴങ്ങി. 3-0. രണ്ടാം പകുതിയിൽ റോഡിഗ്രോ, റാമോസ്, ഇസ്കോ എന്നിവരും സ്പെയ്നിനായി ലക്ഷ്യം കണ്ടു. നേരത്തെ വെംബ്ലിയിൽ നടന്ന മത്സരത്തിൽ സ്പെയ്ൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി സ്പെയ്ൻ ലീഗ് എയിൽ ഗ്രൂപ്പ് നാലിൽ ഒന്നാമതാണ്. Content Highlights: UEFA Nations League Spain humiliate Croatia with thumping win
from mathrubhumi.latestnews.rssfeed https://ift.tt/2CTqXlw
via
IFTTT
No comments:
Post a Comment