കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 37 പോയന്റ് നേട്ടത്തിൽ 37450ലും നിഫ്റ്റി ഒരു പോയന്റ് താഴ്ന്ന് 11286ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 422 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 408 ഓഹരികൾ നഷ്ടത്തിലുമാണ്. പവർ ഗ്രിഡ് കോർപ്, ഐടിസി, ഒഎൻജിസി, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, സിപ്ല, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. കനത്ത വില്പന സമ്മർദത്തെതുടർന്ന് കഴിഞ്ഞ ദിവസം സെൻസെക്സ് 509 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2O9sZ29
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages