വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ. അമേരിക്കൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാർഡിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. അമേരിക്കൻ പ്രസിഡന്റുമാർ ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കളെ മാത്രം സ്വീകരിക്കുന്നപ്രസിഡൻഷ്യൽ റിസോർട്ടായ ക്യാമ്പ്ഡേവിഡിൽ ട്രംപിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നതായാണ് വെളിപ്പെടുത്തലുള്ളത്. അങ്ങനെ ട്രംപുമായി അടുത്ത ബന്ധമുണ്ടാക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നതായും പുസ്തകം പറയുന്നു.പുസ്തകം അമേരിക്കയിൽ വലിയ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. വൈറ്റ് ഹൗസിനെ കേന്ദ്ര പശ്ചാത്തലമാക്കി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ഇന്ത്യയെക്കുറിച്ചും മോദിയുടെ 2017ലെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും വിശദമായ പരാമർശങ്ങളാണുള്ളത്. ട്രംപ് ഭരണത്തിൻകീഴിൽ വൈറ്റ് ഹൗസിനുള്ളിൽ നടക്കുന്ന കാര്യങ്ങളെ അടുത്തുനിന്നു നോക്കിക്കാണുന്ന വ്യക്തിയുടെ വിവരണങ്ങളായാണ് 448 പേജുകളുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ,ഫിയർ; ട്രംപ് ഇൻ ദ വൈറ്റ് ഹൗസ് എന്ന പുസ്കത്തെ തമാശ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ട്രംപ് ചെയ്തത്. 2017 ജൂണ് 26 ലെ മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അന്നത്തെ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ.മക്മാസ്റ്റർ വൈറ്റ് ഹൗസ് ചീഫ് റെയിൻസ് പ്രീബസുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പുസ്തകത്തിൽ പറയുന്നു. ഇന്ത്യയുമായി അമേരിക്ക ശക്തമായ ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് മക്മാസ്റ്റർ. ബരാക് ഒബാമ ഏറെ പുകഴ്ത്തിയിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് സന്ദർശനത്തിനായി എത്തി. തീവ്രവാദത്തെ അതിശക്തമായി എതിർക്കുന്ന ഇന്ത്യ പാകിസ്താന്റെ ബദ്ധവൈരിയാണ്. മുമ്പെന്നതു പോലെ പുതിയ പാക് ഭരണകൂടത്തെയും ആശങ്കയിലാക്കാൻ ഇന്ത്യക്ക് കഴിയുന്നുണ്ട്. മോദിക്ക് ക്യാമ്പ്ഡേവിഡിൽ പോകണമെന്നും ട്രംപുമായൊന്നിച്ച് അത്താഴം കഴിക്കണമെന്നും ആഗ്രഹമുണ്ടെന്നും അതിന് അവസരമുണ്ടാക്കണമെന്ന്മക്മാസ്റ്റർപ്രീബസിനോട് ആവശ്യപ്പെട്ടുവെന്നും പുസ്തകം പറയുന്നു. എന്നാൽ അത്തരമൊരു അത്താഴവിരുന്ന് സന്ദർശക പദ്ധതിയിൽ ഇല്ലെന്ന് കാട്ടി പ്രീബിയസ് മക്മാസ്റ്ററെ നിരുത്സാഹപ്പെടുത്തി. വൈറ്റ്ഹൗസിൽ വച്ച് തന്നെ രാഷ്ട്രത്തലവന്മാർ തമ്മിൽ കൂടിക്കാഴ്ച്ച നടത്തുമെന്നും അത്താഴം കഴിക്കുമെന്നും പ്രീബിയസ് പറഞ്ഞു. ട്രംപ് അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മക്മാസ്റ്ററെ രോഷാകുലനാക്കിയെന്നും പുസ്തകത്തിലുണ്ട്. പുസ്തകത്തെക്കുറിച്ചോ അതിലെ പരാമർശങ്ങളെക്കുറിച്ചോ പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. വാഷിംഗ്ടണിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ക്യാംപ്ഡേവിഡ് അമേരിക്കൻ പ്രസിഡന്റുമാർ നിരവധി ലോകനേതാക്കൾക്ക് വിരുന്ന് നൽകിയതിലൂടെ പ്രസിദ്ധമായ ഇടമാണ്. content highlights:Narendra Modi,Camp David,Bob Woodward,Donald Trump
from mathrubhumi.latestnews.rssfeed https://ift.tt/2Qoa6dj
via
IFTTT
No comments:
Post a Comment