ചെന്നൈ : വടിവാളുമായി കോളജ് വിദ്യാര്‍ത്ഥികള്‍ ബസില്‍ യാത്ര ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബസ് യാത്രയ്ക്കിടെ വടിവാള്‍ തറയില്‍ ഉരസി തീപ്പൊരി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂള്‍ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
വാഷര്‍മാര്‍പേട്ട് പോലീസാണ് പ്രസിഡന്‍സി കോളജിലെ നാലു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തത്. ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി വിദ്യാര്‍ത്ഥികളെ പരസ്യമായി തല്ലി. തങ്ങളുടെ കുട്ടികള്‍ ചെയ്ത തെറ്റിന് മാപ്പു പറയുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ ഒരാളെ മാത്രം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. മറ്റുള്ളവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേയ്ക്ക് അയച്ചു.
റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ വടിവാളുമായി യാത്ര ചെയ്തത്. മുന്‍പും ഇത്തരത്തില്‍ വടിവാളും കത്തിയും സൈക്കിള്‍ ചെയിനും ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളുമായി യാത്രചെയ്ത് വിദ്യാര്‍ത്ഥികള്‍ ആളുകളെ ഭയപ്പെടുത്തിയിട്ടുണ്ട്.
Well! This is not a scene from some Tamil movie,These are students of presidency college playing with long sickles & swords in a govt bus on a broad daylight in Chennai city,threatening the public & co passengers!Hope @chennaipolice_ will nab these rowdies & put them behind bars! pic.twitter.com/6LzdhEfAWl— Sanjeevee sadagopan (@sanjusadagopan) August 30, 2018
from mangalam.com https://ift.tt/2NA1Ll1
via IFTTT
No comments:
Post a Comment