മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദ് ആണ് മരിച്ചത്. രാത്രി ദുരൂഹ സാഹചര്യത്തിൽ കണ്ടെന്ന് ആരോപിച്ചായിരുന്നു യുവാവിനെഒരു സംഘം അക്രമിച്ചത്. വെള്ളിയാഴ്ച രാത്രിയോടെപണിക്കർപടിയിലെ വീട്ടിലാണ് മുഹമ്മദ് സാജിദ് തൂങ്ങിമരിച്ചത്. വീട്ടിനുള്ളിൽ ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപ്രാത്രി മമ്മാലിപ്പടി എന്ന സ്ഥലത്തെ ഒരു വീടിനു സമീപത്തുവെച്ച് മുഹമ്മദ് സാജിദിനെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചാണ് ഒരു കൂട്ടം ആൾക്കാൾ ഇയാളെ ക്രൂരമായി മർദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തത്. പിന്നീട് പോലീസ് എത്തിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്. ഇയാളെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾചിലർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. കൈകാലുകൾ ചേർത്ത് കെട്ടിയിട്ടതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസംവാട്സ്ആപ്പിൽവ്യാപകമായി പ്രചരിച്ചിരുന്നു. കള്ളനാണെന്ന് ആരോപിച്ചായിരുന്നു ചിത്രങ്ങൾ പ്രചരിപ്പിച്ചത്.ഇതിലുണ്ടായമനോവിഷമത്തിലാണ് ഇയാൾ ആത്മഹത്യചെയ്തതെന്നാണ് ആരോപണം. Content Highlights:moral policing, man committed suicide, malappuram
from mathrubhumi.latestnews.rssfeed https://ift.tt/2wx1B7D
via
IFTTT
No comments:
Post a Comment