ഹൈദരാബാദ്: മനുഷ്യക്കടത്തിലൂടെ സൗദി അറേബ്യയിലേക്ക് കടത്തിക്കൊണ്ട് പോയ ഹൈദരാബാദ് സ്വദേശിനിയായ 41കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിയാദിലേക്കായിരുന്നു ഇവരെ കൊണ്ടുപോയത്. സംഭവം കൊലുപാതകമാണെന്നാണ് സ്ത്രീയുടെ ബന്ധുക്കളുടെ ആരോപണം. സ്ത്രീയെ വീട്ടുടമ കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നും ബന്ധുക്കള്‍ സുഷമാ സ്വരാജിനോട് സഹായം തേടിയിരിക്കുകയാണ്.
മാത്രമല്ല സ്ത്രീയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനുമുള്ള സഹായം ചെയ്ത് തരണമെന്നും ബന്ധുക്കള്‍ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. സൗദി അറേബ്യയില്‍ മാസം 20,000 രൂപ ശമ്പളത്തില്‍ ഷഹീന്‍ എന്നയാളാണ് സ്ത്രീക്ക് ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ട് പോയതെന്ന് സ്ത്രീയുടെ മകള്‍ പറയുന്നു. അയാളുടെ വാക്ക് വിശ്വസിച്ച് 2016 ഡിസംബര്‍ 20നാണ് അമ്മ സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതെന്നും മകള്‍ ബസീന പറഞ്ഞു.
സൗദിയിലെത്തിയ സ്ത്രീക്ക് വീട്ട് ജോലിയാണ് ലഭിച്ചത്. 20,000 രൂപ ശമ്പളം ലഭിക്കുമെന്ന് ഇടനിലക്കാരന്‍ പറഞ്ഞെങ്കിലും 16,000 രൂപയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതലാണ് അമ്മയുടെ ആരോഗ്യ സ്ഥിതി വഷളായി തുടങ്ങിയതെന്നും ബസീന പറഞ്ഞു.
നാട്ടിലേക്ക് തിരികെ അയയ്ക്കണമെന്ന് അമ്മ ഉടമയോട് അഭ്യര്‍ത്ഥിച്ചു. തിരികെ അയയ്ക്കാമെന്ന് ഉറപ്പ് നല്‍കിയ വീട്ടുടമ അമ്മയെ പിന്നീട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 31ന് വീട്ടുടമയുടെ പക്കല്‍ നിന്ന് തങ്ങള്‍ക്ക് ഒരു കോള്‍ വന്നു, തന്റെ അമ്മ മരിച്ചുവെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ മരണകാരണം വിശദീകരിക്കാന്‍ അയാള്‍ തയ്യാറിയില്ല. ഇയാള്‍ അമ്മയെ കൊന്നതാണെന്നും ബസീന പറയുന്നു.
from mangalam.com https://ift.tt/2Pr0JZ1
via IFTTT
No comments:
Post a Comment