ആലുവ: മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ വോളണ്ടിയര്‍ പോലീസ് പിടിയിലായി. ബാട്ടൂര്‍ വില്ലേജ് അങ്ങാടിമുകള്‍ കള്‍ക്കാര്‍ വീട്ടില്‍ അഹമ്മദ് മുന്‍സിര്‍ (20)യാണ് അറസ്റ്റിലായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലുവ മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മാതാപിതാക്കള്‍ക്കൊപ്പം ബാലിക കഴിഞ്ഞിരുന്നത്.
ആലുവ പറവൂര്‍ കവലയിലെ ഒരു ബേക്കറിയില്‍ ജീവനക്കാരനായ പ്രതി ക്യാമ്പില്‍ വോളണ്ടിയറായി എത്തിയിരുന്നു. ഇതിനിടയില്‍ പ്രതി കുട്ടിയുമായി പരിചയം നടിച്ച് കൂടി. ക്യാമ്പ് അവസാനിച്ച ദിവസം ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പ്രതി കുട്ടിയെ കയറിപിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആലുവ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതി നാട്ടിലേക്ക് പോയതിനാല്‍ പിടികൂടാനായില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം പ്രതി തിരികെ സ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പറവൂര്‍ കവലയില്‍ തന്നെ ബേക്കറി ഉടമ ജീവനക്കാര്‍ക്കായി വാടകക്കെടുത്തിട്ടുള്ള കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്. ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, എസ്.ഐമാരായ എം.എസ്. ഫൈസല്‍, സെബാസ്റ്റിയന്‍, അബ്ദുള്‍ അസീസ്, വനിതാ സി.പി.ഒ ഷൈജാ ജോര്‍ജ്ജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
from mangalam.com https://ift.tt/2wz0zHx
via IFTTT
No comments:
Post a Comment