ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അരുതെന്ന് കേരളാ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അരുതെന്ന് കേരളാ പോലീസ്

തിരുവനന്തപുരം : ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കേരളാ പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇത്തരമൊരു അഭ്യര്‍ത്ഥന മുന്നോട്ട് വച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ തമിഴ്‌യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി കേരളാ പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രശ്‌നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമായ യുവജനങ്ങള്‍ പരസ്പരബഹുമാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ദയവായി ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കരുത് ...



from mangalam.com https://ift.tt/2wwPBD4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages