ഇന്ത്യ എനിക്ക് പ്രിയപ്പെട്ടത്; എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം- സുഷമയോട് ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ഇന്ത്യ എനിക്ക് പ്രിയപ്പെട്ടത്; എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം- സുഷമയോട് ട്രംപ്

യുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭ ജനറൽ അസ്സംബ്ലിക്കിടെഇന്ത്യയോടുള്ള സ്നേഹം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു.. എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് എന്റെ അന്വേഷണം പറയണം. ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വാരാജിനോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഐക്യരാഷ്ട്ര സഭ ജനറൽ അസ്സംബ്ലിയുടെ സമാപന പരിപാടിക്കിടെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പ്രസംഗ പീഠത്തിൽ നിന്ന് മടങ്ങുമ്പോഴാണ് ട്രംപിന് യു.എന്നിലെ അമേരിക്കൻ അംബാസിഡർ നിക്കി ഹാലെ സുഷമയെ പരിചയപ്പെടുത്തിയത്. സംസാരത്തിനെിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട് എന്ന് സുഷമ പറഞ്ഞപ്പോഴാണ് ട്രംപ് ഇന്ത്യയെക്കുറിച്ചും മോദിയെ കുറിച്ചും മനസുതുറന്നത്. ഇന്ത്യൻ നയതന്ത്ര ജീവനക്കാരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തതാണ് ഈ വിവരം. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസ്സംബ്ലിയുടെ 73 ആം സെഷൻ ആയാണ് ലോക മയക്കുമരുന്നിനെതിരായ ആഗോള ഇടപെടൽ എന്ന ചർച്ച നടന്നത്. content highlights:I Love India, Give My Regards to My Friend PM Modi: Trump


from mathrubhumi.latestnews.rssfeed https://ift.tt/2DuBbt1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages