മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

ലണ്ടൻ: ഈ വർഷത്തെ മികച്ച ഫുട്ബോളർക്കുള്ള ഫിഫ പുരസ്കാരം ക്രെയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ക്രൊയേഷ്യക്ക് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും റയൽ മാഡ്രിഡിന് മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതുമാണ് മോഡ്രിച്ചിന് തുണയായത്. പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്നിലാക്കിയാണ് മോഡ്രിച്ചിന്റെ ചരിത്രനേട്ടം. 2018 റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മോഡ്രിച്ച് രണ്ടു ഗോളും ഗോൾഡൻ ബോൾ പുരസ്കാരവും നേടിയിരുന്നു. മുപ്പത്തി മൂന്നുകാരനായ മധ്യനിരതാരത്തിന്റെ കളിയും നായകത്വവും ക്രൊയേഷ്യയുടെ മുന്നേറ്റത്തിൽ പ്രധാനമായി. പത്തുവർഷത്തോളമായി ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസ്സിയും വിട്ടുകൊടുക്കാതിരുന്ന പുരസ്കാരമാണ് ഇക്കുറി മോഡ്രിച്ചിനെ തേടിയെത്തിയത്. ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന് പുറമേ ആരാധകരുടെ വോട്ടിങ്ങും മോഡ്രിച്ചിനെ തുണച്ചു.12 വർഷത്തിനു ശേഷം ആദ്യമായി ലയണൽ മെസ്സിക്ക് അവസാന മൂന്നിൽ ഇടം കണ്ടെത്താനായിരുന്നില്ല. നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ട്. ഈ പുരസ്കാരം റയൽ മാഡ്രിഡ് ടീമംഗങ്ങൾക്കും ക്രൊയേഷ്യൻ ടീമിനും പരിശീലകർക്കും സമർപ്പിക്കുന്നു. ഈ നേട്ടം അവരുടേത് കൂടിയാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് റൊണാൾഡോയ്ക്കും സലായ്ക്കും അഭിനന്ദനങ്ങൾ. പുരസ്കാരം ഏറ്റുവാങ്ങി മോഡ്രിച്ച് പറഞ്ഞു. 2008-ൽ ഈ പുരസ്കാരം ക്രിസ്റ്റ്യാനോയും 2009-ൽ മെസ്സിയും നേടി. 2010 മുതൽ ഫിഫയും ഫ്രാൻസ് ഫുട്ബോൾ മാസികയും ചേർന്ന് ഫിഫ ബാലൺദ്യോർ പുരസ്കാരമായി. 2016-ൽ പുരസ്കാരങ്ങൾ വേർപിരിഞ്ഞ് ഫിഫ ദി ബെസ്റ്റും ബാലൺദ്യോറുമായി. പേര് മാറിയെങ്കിലും അഞ്ചു തവണ വീതം ക്രിസ്റ്റ്യനോയും മെസ്സിയും പുരസ്കാരം നേടി. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഈജിപ്തിന്റെ മുഹമ്മദ് സല സ്വന്തമാക്കി. ഫ്രാൻസിന് ലോകകിരീടം നേടിക്കൊടുത്ത ദിദിയർ ദെഷാംപ്സ് മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. 1998-ൽ ഫ്രാൻസ് ലോകകിരീടം നേടുമ്പോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു ദെഷാംപ്സ്. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ബെൽജിയത്തിന്റെ തിബോ കുർട്ടോയ്സ് നേടി. ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡിന് വേണ്ടിയാണ് കുർട്ടോയിസ് കളിക്കുന്നത്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബ്രസീലിന്റെ മാർത്തയെ തെരഞ്ഞെടുത്തു. വനിതാ ടീമിന്റെ പരിശീലകനുള്ള പുരസ്കാരം ലിയോണിന്റെ റെയ്നോൾഡ് പെഡ്രോസ് നേടി. 36 വർഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ പെറുവിന്റെ മത്സരം കാണാൻ റഷ്യയിലെത്തിയവർ മികച്ച ആരാധകർക്കുള്ള പുരസ്കാരം നേടി. ഫിഫ പ്രോ ഇലവൻ: ഡേവിഡ് ഡി ഗിയ (ഗോൾകീപ്പർ), ഡാനി ആൽവസ്, റാഫേൽ വരാനെ, സെർജിയോ റാമോസ്, മാഴ്സലോ, ലൂക്കാ മോഡ്രിച്ച്, എൻഗോളോ കാന്റെ, ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, ഈഡൻ ഹസാർഡ്, കൈലിയൻ എംബാപെ The moment 🇭🇷@lukamodric10 was named #TheBest 🙌#Modric #TheBest #FIFAFootballAwards pic.twitter.com/1Dg2evjQI0 — #TheBest (@FIFAcom) September 24, 2018


from mathrubhumi.latestnews.rssfeed https://ift.tt/2Q4q3ES
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages