കോഴിക്കോട്: ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യുടെ പരിശീലകസ്ഥാനത്തു നിന്ന് സ്പാനിഷുകാരൻ ഫെർണാണ്ടോ സാന്റിയോഗ വലേറയെ നീക്കി. പ്രീസീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് നടപടി. 44-കാരനായ വലേറ മുമ്പ് കാറ്റലോണിയൻ ക്ലബ്ബ് ഗോവയെ പരിശീലിപ്പിച്ചിരുന്നു. സ്പാനിഷ് പരിശീലകന്റെ കീഴിൽ ഗോകുലം കേരള പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായിരുന്നു. എന്നാൽ പ്രീസീസൺ മത്സരങ്ങളിൽ ടീമിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ഇതോടെ വലേറയ്ക്ക് സ്ഥാനം നഷ്ടമായി. കഴിഞ്ഞവർഷം ഐ ലീഗിൽ ഏഴാം സ്ഥാനത്തായിരുന്ന ഗോകുലം പുത്തൻ താരങ്ങളുമായാണ് പുതിയ സീസണിനെത്തുന്നത്. ചർച്ചിൽ ബ്രദേഴ്സ് മുൻ പരിശീലകൻ ഡെറിക് പെരേര, ഐസോളിനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ ഖാലിദ് ജമീൽ, അർമാന്റോ കൊളോസോ എന്നിവരാണ് പുതിയ പരിശീലകനായുള്ള സാധ്യതാപ്പട്ടികയിലുള്ളത്. Content Highlights: Gokulam Kerala FC sack head coach Valera
from mathrubhumi.latestnews.rssfeed https://ift.tt/2xQziRc
via
IFTTT
No comments:
Post a Comment