തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ചലച്ചിത്ര അക്കാദമി പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സർക്കാർ സഹായമില്ലാതെ ചലച്ചിത്രമേള നടത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ചലച്ചിത്രമേളയ്ക്ക് സർക്കാർ പണം നൽകില്ല. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്ക് മേളയ്ക്കാവശ്യമായ പണം കണ്ടെത്തണം. ഡലിഗേറ്റുകളുടെ എണ്ണം കുറയ്ക്കണം. ഫീസ് വർധിപ്പിച്ച് മേളയ്ക്ക് ആവശ്യമായ തുക കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമകളുടെയും ലോക സിനിമകളുടെയും എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ചലച്ചിത്രമേള വേണ്ടെന്നു വെക്കുന്നതായി നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ചലച്ചിത്രമേള നടത്തണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ഇക്കാര്യത്തിൽ സർക്കാർ തീരുമാനം മാറ്റിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2IfU0iA
via
IFTTT
No comments:
Post a Comment