കൊച്ചി:സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് ഇനി മലയാളിയായ അജിത് മോഹൻ നേതൃത്വം നൽകും. ഫെയ്സ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായി അജിത് മോഹൻ നിയമിതനായി. എറണാകുളം സ്വദേശിയായ അജിത് നിലവിൽ സ്റ്റാർ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആണ്. കഴിഞ്ഞ വർഷം ഉമാങ് ബേഡി രാജിവച്ചതു മുതൽ ഫെയ്സുബുക്കിന്റെ ഇന്ത്യ എം.ഡി. സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിങ്കപ്പുരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, വാർട്ടൻ സ്കൂൾ ഓഫ് ബിസിനസ് എന്നിവിടങ്ങളിൽനിന്നായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അജിത് ഏറെക്കാലം ആഗോള കൺസൾട്ടൻസി സ്ഥാപനമായ മെക്കൻസിയിൽ ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് സ്റ്റാർ ടി.വി.യിലെത്തിയത്. തുടർന്ന് ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയി.
from mathrubhumi.latestnews.rssfeed https://ift.tt/2QVw2Ne
via
IFTTT
No comments:
Post a Comment