മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 109 പോയന്റ് താഴ്ന്ന് 36195ലും നിഫ്റ്റി 43 പോയന്റ് നഷ്ടത്തിൽ 10929ലുമെത്തി. ബിഎസ്ഇയിലെ 520 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 958 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്കിങ് ഓഹരികളെയാണ് വീണ്ടും തകർച്ച ബാധിച്ചത്. ഓട്ടോ മൊബൈൽ, മെറ്റൽ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലാണ്. യെസ് ബാങ്ക്, ലുപിൻ, ഒഎൻജിസി, സിപ്ല, സൺ ഫാർമ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോവ്സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2DrsGih
via
IFTTT
No comments:
Post a Comment