ന്യൂഡൽഹി: മറ്റൊരു മിന്നലാക്രമണം കൂടി വേണ്ടിവരുമെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. നിയന്ത്രണ രേഖയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിന്നലാക്രമണം കൂടി വേണ്ടിവരുമെന്നാണ് താൻ കരുതുന്നതെന്നും എന്നാൽ അതിന്റെ ഏതുവിധത്തിലാണ് അത് നടപ്പാക്കേണ്ടതെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ബിപിൻ റാവത്ത് പറഞ്ഞു. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് രണ്ടു വർഷം തികയുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിർത്തൽ നിലനിൽക്കുമ്പോഴും അതിർത്തിയിൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാവില്ല. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന തീവ്രവാദ ഇടപെടലുകൾക്കെതിരെ ഉചിതമായ നടപടികൾ എടുക്കുമെന്നും ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്താനുമായി നടത്താൻ തീരുമാനിച്ചിരുന്ന ഉഭകക്ഷി ചർച്ചകൾ വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതായി നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. തീവ്രവാദവും സമാധാന ചർച്ചകളും ഒരുമിച്ച് സാധിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു ചർച്ചകൾ വേണ്ടെന്നുവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. ജമ്മു കശ്മീരിൽ മൂന്നു പോലീസുകാരെ തീവ്രവാദികൾ വധിക്കുകയും കശ്മീർ തീവ്രവാദി നേതാവ് ബുർഹാൻ വാനിയെ മഹത്വവൽക്കരിക്കുന്ന തപാൽ സ്റ്റാമ്പ് പാകിസ്താൻ പുറത്തിറക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. Content Highlights:surgical strike, Army chief, Bipin Rawat
from mathrubhumi.latestnews.rssfeed https://ift.tt/2xN6Vn3
via
IFTTT
No comments:
Post a Comment