33 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യയുടെ യുവനിര ഇറാനെ സമനിലയില്‍ പിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

33 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യയുടെ യുവനിര ഇറാനെ സമനിലയില്‍ പിടിച്ചു

ക്വലാലംപുർ: അണ്ടർ-16 ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻപ്പിൽ ഇന്ത്യൻ കൗമാരനിരയ്ക്ക് അഭിമാനനേട്ടം. ഇന്ത്യയുടെ കുട്ടികൾ കരുത്തരായ ഇറാനെ ഗോൾരഹിത സമനിലയിൽ പിടിച്ചു. 33 വർഷത്തിനുശേഷമാണ് ഇന്ത്യൻ ടീം ഒരു ഔദ്യോഗിക മത്സരത്തിൽ ഇറാനെ സമനിലയിൽ പിടിക്കുന്നത്. 1984 ഡിസംബർ ഏഴിന് ഏഷ്യ കപ്പ് ഫൈനൽസിലായിരുന്നു ഇതിനുമുമ്പ് ഇന്ത്യ ഇറാനെ സമനിലയിൽ പിടിച്ചത്. ടൂർണമെന്റിലെ ആദ്യമത്സരത്തിൽ വിയറ്റ്നാമിനെ തോൽപ്പിച്ച ഇന്ത്യ നാലുപോയന്റുമായി സി ഗ്രൂപ്പിൽ ഒന്നാമതെത്തി. മൂന്നുപോയന്റുമായി ഇൻഡൊനീഷ്യയാണ് രണ്ടാമത്. ഇറാൻ ഇൻഡൊനീഷ്യയോട് തോറ്റിരുന്നു. സി ഗ്രൂപ്പിൽ വ്യാഴാഴ്ച ഇൻഡൊനീഷ്യയ്ക്കെതിരേയാണ് ഇന്ത്യയുടെ അവസാനമത്സരം. ഇതിൽ സമനിലപിടിച്ചാലും ഇന്ത്യയ്ക്ക് ടൂർണമെന്റിന്റെ ക്വാർട്ടറിലെത്താനാകും. Content Highlights: AFC U-16 Championship India Earn Draw Against Iran


from mathrubhumi.latestnews.rssfeed https://ift.tt/2QW9rQA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages