തിരുവനന്തപുരം: സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിൽ സെപ്റ്റംബർ 28 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെയും പത്തനംതിട്ടയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ ഏഴുമുതൽ 11 സെൻറിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. തിങ്കളാഴ്ച സംസ്ഥാനത്ത് പലേടത്തും മഴ പെയ്തു. തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും കനത്ത മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ സാഹചര്യങ്ങൾ രൂക്ഷമാകുമ്പോൾ നൽകുന്ന രണ്ടാമത്തെ മുന്നറിയിപ്പാണ് യെല്ലോ. ഓറഞ്ച്, റെഡ് അലർട്ടാണ് ഇനിയുള്ളത്. നാശനഷ്ടങ്ങൾക്കു സാധ്യതയുള്ള കനത്തമഴയെ നേരിടാനുള്ള ജാഗ്രതയ്ക്കുവേണ്ടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. രണ്ട് അന്തരീക്ഷച്ചുഴികൾ കർണാടക തീരത്ത് അറബിക്കടലിലും ഉൾഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. അന്തരീക്ഷത്തിന്റെ ഉയർന്നതലത്തിൽ ഒരു പ്രദേശത്തായി ശക്തമായ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇതിനുപുറമേ കർണാടകത്തിന്റെ വടക്കുമുതൽ കന്യാകുമാരിവരെ നീളുന്ന ന്യൂനമർദപാത്തിയും നിലവിലുണ്ട്. ഇടിമിന്നലോടെ മഴപെയ്യുന്നതിന് അനുകൂലമാണ് ഈ സാഹചര്യമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. യെല്ലോ അലർട്ട് മുൻകരുതലുകൾ ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർ ക്യാമ്പുകൾ സജ്ജമാക്കുക. റവന്യൂ പോലീസ് വകുപ്പുകളുടെ കൺട്രോൾ റൂം 24 മണിക്കൂർ പ്രവർത്തിക്കുക മഴതോർന്ന് 24 മണിക്കൂർവരെയെങ്കിലും പാറമടകളിൽ പാറപൊട്ടിക്കുന്നത് നിർത്തിവെക്കുക. വൈദ്യുതിബോർഡും പൊതുമരാമത്ത് വകുപ്പും അടിയന്തരസാഹര്യം നേരിടാൻ സംഘങ്ങളെ സജ്ജമാക്കുക. വിനോദസഞ്ചാരികൾ നദികളിൽ ഇറങ്ങരുത്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടരുത്.
from mathrubhumi.latestnews.rssfeed https://ift.tt/2MZQNV4
via
IFTTT
No comments:
Post a Comment