ഒന്നിച്ചുതാമസിക്കാൻ അനുമതിതേടിയ യുവതികളുടെ ഇഷ്ടത്തിനൊപ്പം ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ഒന്നിച്ചുതാമസിക്കാൻ അനുമതിതേടിയ യുവതികളുടെ ഇഷ്ടത്തിനൊപ്പം ഹൈക്കോടതി

കൊച്ചി: ഒന്നിച്ചുതാമസിക്കാൻ അനുമതിതേടി ഹൈക്കോടതിയെ സമീപിച്ച യുവതികൾക്ക് ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. തന്നോടൊപ്പം താമസിക്കാൻ ആഗ്രഹിച്ച തിരുവനന്തപുരത്തുകാരിയായ യുവതിയെ വീട്ടുകാർ തടഞ്ഞുവെച്ചതായി ആരോപിച്ച് കൊല്ലം സ്വദേശിനിയാണ് ഹർജി നൽകിയത്.വീട്ടുകാർ തടഞ്ഞുവെച്ചെന്ന് ആരോപിക്കുന്ന യുവതിയെ തിങ്കളാഴ്ച പോലീസ് ഹൈക്കോടതിയിൽ ഹാജരാക്കി. അവരുമായി സംസാരിച്ചശേഷമാണ് ഇരുവർക്കും അവരുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയത്.തിരുവനന്തപുരത്തുള്ള യുവതിയുമായി അടുപ്പത്തിലാണെന്നും വേർപിരിയാനാവില്ലെന്നും പറഞ്ഞാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. രണ്ടുസ്ത്രീകൾക്ക് ഒരുമിച്ചുതാമസിക്കാൻ തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്നും ഇവർ ബോധിപ്പിച്ചു.ഇരുവരും ഒരുമിച്ചുതാമസിക്കാൻ തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തെ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതിനൽകി. കേസെടുത്ത പോലീസ് യുവതിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് കോടതി ഇവരെ ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചിരുന്നു. എന്നാൽ, കോടതിയിൽനിന്ന് ഇറങ്ങിയപ്പോൾ ചിലർ ബലംപ്രയോഗിച്ച് കൊണ്ടുപോയി. മാനസികചികിത്സയ്ക്ക് ആശുപത്രിയിലാക്കിയെന്ന് യുവതിയുടെ ഫോൺസന്ദേശം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഹർജിക്കാരി ബോധിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2xzYtbM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages