പാലക്കാട്: പി.കെ. ശശിക്കെതിരായി ഡി.വൈ.എഫ്.ഐ. വനിതാനേതാവ് നൽകിയ പരാതിയിൽ സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടരുന്നു. തിങ്കളാഴ്ചനടന്ന തെളിവെടുപ്പിൽ പരാതിനൽകിയ യുവതിയെ അനുകൂലിക്കുന്നവർ പരാതിയിലും തെളിവുകളിലും ഉറച്ചുനിന്നു. എന്നാൽ, ഇതിനുപിന്നിൽ ഗുഢാലോചനയുണ്ടെന്ന് പി.കെ. ശശിയെ അനുകൂലിക്കുന്നവർ ആവർത്തിക്കുന്നു.സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ് നടക്കുന്നത്. കമ്മിഷൻ അംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പി.യുമാണ് തെളിവെടുപ്പ് നടത്തുന്നത്. ചൊവ്വാഴ്ചയും തുടരും. ജില്ലാപഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം. ജിനേഷ്, സി.പി.എം. കാഞ്ഞിരപ്പുഴ ലോക്കൽ സെക്രട്ടറി ലിലീപ് കുമാർ, മണ്ണാർക്കാട് നഗരസഭാ കൗൺസിലർ മൻസൂർ, ഡി.വൈ.എഫ്.ഐ. മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.സി. റിയാസുദ്ദീൻ, മണ്ണാർക്കാട് ഏരിയാ സെക്രട്ടറി യു.ബി. രാമകൃഷ്ണൻ, സി.പി.എം. ശ്രീകൃഷ്ണപുരം ഏരിയാസെന്റർ അംഗം പി. അരവിന്ദാക്ഷൻ എന്നിവരുൾപ്പെടെയുള്ളവരിൽനിന്നാണ് തെളിവെടുത്തത്.മൊഴിമാറ്റിക്കാനുള്ള ശ്രമമുണ്ടായിട്ടും പരാതിക്കാരിയായ യുവതി ഉറച്ചുനിൽക്കുകയാണ്. യുവതി മൊഴിയിൽ മാറ്റം വരുത്താൻ തയ്യാറാണെങ്കിൽ വീണ്ടും മൊഴി രേഖപ്പെടുത്താൻ നീക്കമുണ്ടായിരുന്നെന്നാണ് സൂചന. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യുവതിയെ വീണ്ടും വിളിപ്പിക്കാനുള്ള സാധ്യത കുറവാണ്. യുവതി മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ള രണ്ടുപേരും യുവതിക്ക് അനുകൂലമായാണ് മൊഴിനൽകിയത്.സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് മൊഴിനൽകിയ രണ്ടുപേർ ആവർത്തിച്ചത്. ഒരു ഏരിയാ കമ്മിറ്റിയെ സൂചിപ്പിച്ചായിരുന്നു ഇവരുടെ വാദം. നേരത്തേ പി.കെ. ശശിയും സംഭവത്തിൽ ഗൂഢാലോചന നടന്നതായി ആരോപിച്ചിരുന്നു. പരാതി കേന്ദ്രനേതൃത്വംവരെ എത്തിക്കുന്നതിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. ഇതിൽ ഡി.വൈ.എഫ്.ഐ.യിലെയും പാർട്ടിയിലെയും ഒരുവിഭാഗം യുവതിക്കൊപ്പം നിന്നിരുന്നു. ഇത് ഗൂഢാലോചനയാണെന്ന് പറയുമ്പോഴും പെൺകുട്ടിയുടെ പരാതിയിൽപ്പറയുന്ന കാര്യങ്ങളും തെളിവുകളും നിഷേധിക്കുക എളുപ്പമല്ല.എല്ലാം അന്വേഷിക്കുംപി.കെ. ശശി വിഷയത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം അന്വേഷിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാവശങ്ങളും അന്വേഷിക്കുമെന്ന് പി.കെ. ശ്രീമതി മറുപടി നൽകി. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും എ.കെ. ബാലൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2MZPmWC
via
IFTTT
No comments:
Post a Comment