പാക് സൈനികരുടെ തല വെട്ടാറുണ്ട്; പക്ഷെ പ്രദര്‍ശിപ്പിക്കാറില്ല- നിര്‍മല സീതാരാമന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

പാക് സൈനികരുടെ തല വെട്ടാറുണ്ട്; പക്ഷെ പ്രദര്‍ശിപ്പിക്കാറില്ല- നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: ഇന്ത്യൻ സൈനികർ പാകിസ്താൻ സൈനികരുടെ തലകൾ വെട്ടാറുണ്ടെന്നും എന്നാൽ അവ പ്രദർശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഒരു ദേശീയ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിയോട് അവതാരകൻ ചോദിച്ച ചോദ്യം ഇങ്ങനെ: പാകിസ്താൻ രണ്ട് ഇന്ത്യൻ സൈനികരുടെ തല വെട്ടിയാൽ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് 2014 ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ ബി ജെ പി പറഞ്ഞിരുന്നു. ഇത് ശരിക്കും സംഭവിക്കുന്നുണ്ടോ? തലകൾ വെട്ടാറുണ്ടെന്നും എന്നാൽ അവ പ്രദർശിപ്പിക്കാറില്ലെന്നുമായിരുന്നു നിർമലയുടെ മറുപടി. 2016ൽ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയപ്പോൾ പാകിസ്താൻ ഒരു പാഠം പഠിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരരെ അനുവദിക്കാറില്ലെന്നും അതിർത്തിയിൽ വച്ചു തന്നെ അവരെ ഇല്ലാതാക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. content highlights:Heads of Pak soldiers are being cut off, but not being displayed says nirmala sitaraman


from mathrubhumi.latestnews.rssfeed https://ift.tt/2QAx9SB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages