വാഷിങ്ടൺ: അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്പേസ് എക്സിന്റെറോക്കറ്റിൽ ചന്ദ്രനെ ചുറ്റിപ്പറക്കാൻ പുറപ്പെടുന്ന ആദ്യ യാത്രികന്റെ പേര് പുറത്ത്. ജാപ്പനീസ് കോടീശ്വരൻ യുസാകു മയേസാവയാണ് ഈ വിനോദസഞ്ചാരിയെന്ന് സ്പേസ് എക്സ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. The first private passenger to fly around the Moon aboard BFR is fashion innovator and globally recognized art curator Yusaku Maezawa. — SpaceX (@SpaceX) September 18, 2018 ഓൺലൈൻ ഫാഷൻ വ്യാപാരരംഗത്തെ അതികായനും ആർട്ട് കളക്ടറുമാണ് നാൽപ്പത്തിരണ്ടുകാരനായ യുസാകു. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ജപ്പാനിലെ പതിനെട്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനും യുസാകുവാണ്. യാത്രയുടെ ചെലവോ തിയതിയോ പുറത്തുവിട്ടിട്ടില്ല. ബിഗ് ഫാൽക്കൻ റോക്കറ്റിലാണ് യുസാകയുടെ യാത്ര. ബിഗ് ഫാൽക്കൻറോക്കറ്റിന്റെ പരീക്ഷണപ്പറക്കൽ അടുത്ത വർഷം നടത്തുമെന്ന് സ്പേസ് എക്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഗ്വിൻ ഷോട്വെൽ പറഞ്ഞു. സ്പേസ് എക്സ് സ്ഥാപകൻ എലൻ മസ്കിന് നന്ദി അറിയിച്ചു കൊണ്ട് യുസാകുവും ട്വീറ്റ് ചെയ്തിട്ടുണ്ട്. Thank you @elonmusk for making #dearMoon possible! https://t.co/U9gi32JKXC — Yusaku Maezawa 前澤友作 (@yousuck2020) September 18, 2018 content highlights:Japanese Billionaire Yusaku Maezawa Revealed as spacexs private passenger to moon
from mathrubhumi.latestnews.rssfeed https://ift.tt/2PH5zld
via
IFTTT
No comments:
Post a Comment