കൊളംബോ: ഓസ്ട്രിയയിലെ ശ്രീലങ്കൻസ്ഥാനപതിയുൾപ്പെടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെപിരിച്ചുവിട്ടതിന് ന്യായീകരണവുമായി ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. താൻ ഫോൺ വിളിച്ചപ്പോൾ ഉദ്യോഗസ്ഥർപ്രതികരിക്കാതിരുന്നതിനാലാണ് നടപടിയെന്നാണ് സിരിസേന പറയുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കുന്നപക്ഷം കൂടുതൽപ്പേർ ഇത്തരത്തിൽ പെരുമാറാൻ സാധ്യതയുണ്ടെന്നും സിരിസേന ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ഓസ്ട്രിയൻസ്ഥാനപതിയേയും വിയന്നയിലെ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരേയും പെട്ടെന്ന് പിരിച്ചുവിട്ടതിൽ സിരിസേനയ്ക്കെതിരെ വിമർശനങ്ങളുമായി ധാരാളം പേർ രംഗത്ത് വന്നിരുന്നു. വിമർശനങ്ങൾക്ക് വിധേയനായെങ്കിലും ഇതിലൂടെ മറ്റ് എംബസികൾക്കും ശക്തമായ സന്ദേശം നൽകുകയാണ് താൻ ചെയ്തതെന്ന് സിരിസേന വ്യക്തമാക്കി. എന്നാൽ എന്തിനാണ് താൻ എംബസിയിലേക്ക് അത്യാവശ്യമായി വിളിച്ചതെന്ന കാര്യം സിരിസേന വ്യക്തമാക്കിയിട്ടില്ല. ബോസ്നിയ-ഹെർസെഗോവിന, ചെക്ക് റിപ്പബ്ലിക്ക്, സെർബിയ, സ്ലൊവേനിയ എന്നിവിടങ്ങളിലെ ശ്രീലങ്കൻ വിദേശകാര്യ ഓഫീസുകളും ഓസ്ട്രിയയിലെ എംബസിയുടെ അധികാര പരിധിയിൽ വരുന്നതാണ്. Content Highlights:Sri Lanka President Tells Diplomats: Pick Up Phone Or Pack Up
from mathrubhumi.latestnews.rssfeed https://ift.tt/2NXnBCJ
via
IFTTT
No comments:
Post a Comment