സെന്‍സെക്‌സില്‍ 66 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

സെന്‍സെക്‌സില്‍ 66 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കനത്ത നഷ്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 66 പോയന്റ് ഉയർന്ന് 37652ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തിൽ 11399ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള കാരണങ്ങളാണ് വിപണിയുടെ നീക്കത്തിനുപിന്നിൽ. ഫാർമ, മെറ്റൽ, എനർജി ഓഹരികൾ നേട്ടത്തിലാണ്. അതേസമയം പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 934 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 460 ഓഹരികൾ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ലുപിൻ, മാരുതി സുസുകി, സിപ്ല, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ, ഇൻഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2xhXHjt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages