കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ്ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ പ്രതിഷേധ ധർണ. കൊച്ചിയിൽ പരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ നടത്തുന്ന പ്രതിഷേധ ധർണയിൽ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുക്കുന്നുണ്ട്. ഹൈക്കോടതിജങ്ഷനിലാണ് പ്രതിഷേധ ധർണ നടക്കുന്നത്. ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതിയിൽ സഭയും സർക്കാരും കൈവിട്ടെന്ന് രാവിലെ കന്യാസ്ത്രീകൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. നീതി നിഷേധിക്കപ്പെടുന്നതിനാലാണ് സമരത്തിനിറങ്ങുന്നത്. ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീയൊടൊപ്പം ഉറച്ചുനിൽക്കും. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീകൾക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാൽ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ആറുപേർ ബിഷപ്പിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2wUcDDr
via
IFTTT
No comments:
Post a Comment