പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തില്‍

ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. സംഘത്തിന് കേരളത്തിൽ സന്ദർശനം നടത്താനുള്ള അനുമതി കേന്ദ്രസർക്കാർ നൽകി. ഇരുപതംഗ സംഘമാണ് കേരളത്തിൽ എത്തുക. വിശദമായ വിലയിരുത്തൽ നടത്തുമെന്ന് ലോക ബാങ്ക് അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് ലോക ബാങ്ക് സംഘത്തിനുള്ള സന്ദർശന അനുമതി കേന്ദ്രം ലോകബാങ്കിനു നൽകിയത്. ഈ മാസം മൂന്നിനാണ് ഇതുമായി ബന്ധപ്പെട്ട കത്ത് കേരളം കേന്ദ്രത്തിന് അയച്ചത്. തുടർന്ന് വെള്ളിയാഴ്ച കേന്ദ്രം വിഷയത്തിൽ തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് ഡയറക്ടറുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. കേരളത്തിന്റെ ദുരിതബാധ പ്രദേശങ്ങളെ എട്ടായി തിരിച്ചാകും സംഘം സന്ദർശനം നടത്തുക. അയ്യായിരം കോടി രൂപയുടെ ദീർഘകാല തിരിച്ചടയ്ക്കൽ വ്യവസ്ഥയുള്ള വായ്പയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.പ്രളയത്തിൽ നശിച്ച റോഡ്, പാലം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണിത്. ആകെ ഇരുപതിനായിരം കോടി രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ നാലിൽ ഒന്ന് ലോകബാങ്കിൽനിന്ന് ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. content highlights:World Bank will visit Kerala on next week to assess flood havoc


from mathrubhumi.latestnews.rssfeed https://ift.tt/2Mcpt5s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages