ന്യൂഡൽഹി: രാജ്യത്ത് പൊതുഗതാഗത്തിന് ആവശ്യത്തിന് ബസ്സുകളില്ലെന്ന് ഗതാഗത മന്ത്രാലയം. 30 ലക്ഷം ബസ്സ് ആവശ്യമുണ്ട്. എന്നാൽ മൂന്നു ലക്ഷം ബസ്സുകൾ മാത്രമാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ആവശ്യത്തിന് ബസ്സുകളില്ലാത്തതിനാൽ ജനങ്ങൾ സ്വകാര്യവാഹനങ്ങളെയാണ് കാര്യമായി ആശ്രയിക്കുന്നതെന്ന് കേന്ദ്ര ഗതാഗത സെക്രട്ടറി വൈഎസ് മാലിക് പറയുന്നു. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിൽ 1000 പേർക്ക് ആറ് ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൽ ഗഡ്കരി പറഞ്ഞു. എന്നാൽ ഇവിടെ 10,000 പേർക്ക് നാല് ബസ്സുകൾ മാത്രമാണുള്ളത്. 90 ശതമാനം ഇന്ത്യക്കാരും സ്വന്തമായി വാഹനമില്ലാത്തവരാണെന്നും അദ്ദേഹം പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NpgD9a
via
IFTTT
No comments:
Post a Comment