കുറ്റക്കാരനെങ്കില്‍ നടപടി- പി കെ ശശിക്കെതിരായ ആരോപണത്തില്‍ എ കെ ബാലന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

കുറ്റക്കാരനെങ്കില്‍ നടപടി- പി കെ ശശിക്കെതിരായ ആരോപണത്തില്‍ എ കെ ബാലന്‍

പാലക്കാട്: ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയിൽ എം.എൽ.എ പി കെ ശശി കുറ്റക്കാരനെങ്കിൽ നടപടിയുണ്ടാകുമെന്ന് എ കെ ബാലൻ. പാർട്ടി അന്വേഷണത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല. പാർട്ടി നടപടിയിൽ അതൃപ്തിയുണ്ടെങ്കിൽ പരാതിക്കാരിക്ക് മറ്റു നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോടായിരുന്നു ബാലന്റെ പ്രതികരണം.പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു കൊണ്ടായിരിക്കും പാർട്ടി നടപടി ക്രമങ്ങൾ പൂർത്തീകരിക്കുക. പരാതിക്കാരി എന്തു നടപടി സ്വീകരിച്ചാലും പാർട്ടിയും സർക്കാരും അവർക്കൊപ്പമുണ്ടായിരിക്കുമെന്നും ബാലൻ പറഞ്ഞു. ഡി വൈ എഫ് ഐ ജില്ലാക്കമ്മറ്റിയംഗമാണ് ശശിക്കെതിരെ പാർട്ടിക്ക് ലൈംഗിക പീഡന പരാതി നൽകിയത്. ശശിക്കെതിരായ പരാതിയെ കുറിച്ച് അന്വേഷിക്കാൻ പി കെ ശ്രീമതിയെയും എ കെ ബാലനെയുമാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. content highlights:A K Balan on allegation against P K Sasi


from mathrubhumi.latestnews.rssfeed https://ift.tt/2NtNgSU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages