എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം: ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം: ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍

കോട്ടയം: എലിപ്പനി പ്രതിരോധമരുന്നിനെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ജേക്കബ് വടക്കൻചേരി അറസ്റ്റിൽ.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് ഇദ്ദേഹത്തെ ചമ്പക്കരയിലെ സ്ഥാപനത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയിൽ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കൻചേരി വ്യാജപ്രചാരണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ.കെ.ശൈലജ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു കത്ത് നൽകിയിരുന്നത്. എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രതാ നിർദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ്വടക്കൻചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മന്ത്രി പരാതിയിൽ പറഞ്ഞിരുന്നത്. content highlights:Jacob Vadakkanchery arrested


from mathrubhumi.latestnews.rssfeed https://ift.tt/2CyBIcX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages