ജമ്മു കശ്മീര്‍ പോലീസില്‍ അഴിച്ചുപണി: ഡിജിപിയെ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

ജമ്മു കശ്മീര്‍ പോലീസില്‍ അഴിച്ചുപണി: ഡിജിപിയെ മാറ്റി

ശ്രീനഗർ: ജമ്മു കശ്മീർ പോലീസ് മേധാവി എസ് പി വൈദിനെതൽസ്ഥാനത്ത് നിന്ന് മാറ്റി. ട്രാൻസ്പോർട്ട് കമ്മീഷണറും നിലവിലെ ജയിൽ മേധാവിയുമായ ദിൽബാഗ് സിങ്ങിനാണ് താത്കാലിക ചുമതല. ട്രാൻസ്പോർട്ട് കമ്മീഷണർ ആയാണ് വൈദിന്റെ പുതിയ നിയമനം.വ്യാഴാഴ്ച വൈകിട്ടോടെയാണ് ഉത്തരവിറങ്ങിയത്. #JammuAndKashmir DGP SP Vaid transferred, DG Prisons Dilbag Singh made DGP as temporary arrangement. pic.twitter.com/IcxOzua6ol — ANI (@ANI) September 6, 2018 പോലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് വൈദിനെ നീക്കിയതെന്നാണ് സൂചന. വൈദിൽനിന്ന് ചില സുപ്രധാന ഭരണാധികാരങ്ങൾ കഴിഞ്ഞദിവസം ഗവർണർ തിരിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് വൈദും ഗവർണറും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെടുകയും ചെയ്തതായി വാർത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വൈദിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ച, മൂന്നു പോലീസുകാരെയും പോലീസുകാരുടെ ബന്ധുക്കളായ എട്ടുപേരെയും ദക്ഷിണ കശ്മീരിൽനിന്ന് ഭീകരവാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നൈക്കുവിനെയും തീവ്രവാദികളുടെ ബന്ധുക്കളായ പന്ത്രണ്ടുപേരെയും പോലീസ്വിട്ടുനൽകിയതിനു ശേഷമാണ് ഭീകരവാദികൾ പോലീസുകാരെയും ബന്ധുക്കളെയും മോചിപ്പിച്ചത്.ഇതും പോലീസ് തലപ്പത്തെ അഴിച്ചുപണിക്കു കാരണമായെന്നും സൂചനയുണ്ട്. ഈ സംഭവം താഴ്വരയിലെ പോലീസിന്റെ ആത്മവീര്യത്തെ വലിയ തോതിൽ ബാധിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തലെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. ഭീകരവാദികളെ വിട്ടയക്കാനുള്ള തീരുമാനത്തിന്റെ പ്രത്യാഘാതം വിലയിരുത്തുന്നതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും മന്ത്രാലയം വിലയിരുത്തുന്നു. സുപ്രധാന ഭരണതീരുമാനങ്ങൾ കൈക്കൊള്ളാനുള്ള വൈദിന്റെ അധികാരങ്ങളിൽ ചിലത് ക്രമസമാധാന ചുമതലയുള്ള എ ഡി ജിമുനീർ ഖാന് ഗവർണർ കൈമാറിയിരുന്നു. ഇതേ തുടർന്ന് വൈദും ഗവർണറും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടിരുന്നതായി ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംസ്ഥാന ഇന്റലിജൻസ് മേധാവി അബ്ദുൾ ഗാനിയെയും കഴിഞ്ഞദിവസം സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഡോ. ബി ശ്രീനിവാസാണ് പുതിയ ഇന്റലിജൻസ് മേധാവി. പി ഡി പി -ബി ജെ പി സഖ്യം പിരിഞ്ഞതിനെ തുടർന്ന് ജമ്മു കശ്മീരിൽ ഗവർണർ ഭരണമാണ് നിലവിൽ. സത്യപാൽ മാലിക്കാണ് ഗവർണർ. കഴിഞ്ഞ ദിവസമാണ് എൻ എൻ വോറയുടെ പിൻഗാമിയായി ബിഹാർ ഗവർണറായിരുന്ന സത്യപാൽ മാലിക്കിനെ ജമ്മു കശ്മീർ ഗവർണറായി നിയമിച്ചത്.1967 ന് ശേഷം ആദ്യമായിട്ടാണ് ഒരു രാഷ് ട്രീയനേതാവ് ജമ്മു കശ്മീരിൽ ഗവർണറായി നിയോഗിക്കപ്പെടുന്നത്. content highlights:S P Vaid removed from Jammu kashmir state police chief


from mathrubhumi.latestnews.rssfeed https://ift.tt/2NtZnQg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages