സെറീനയ്ക്ക് 31-ാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍; ചരിത്രത്തിലേക്ക് ഒരു ജയത്തിന്റെ ദൂരം മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

സെറീനയ്ക്ക് 31-ാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍; ചരിത്രത്തിലേക്ക് ഒരു ജയത്തിന്റെ ദൂരം മാത്രം

ന്യൂയോർക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണിന്റെ ഫൈനലിൽ കടന്നു. വ്യാഴാഴ്ച നടന്ന സെമിയിൽ അനസ്തസിജ സെവസ്തോവയെ തോൽപ്പിച്ചാണ് സെറീനയുടെ ഫൈനൽ പ്രവേശനം. സെറീനയുടെ 31-ാം ഗ്രാൻസ്ലാം ഫൈനലാണിത്. ഏഴാം യു.എസ് ഓപ്പൺ കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്. സ്കോർ: 6-3, 6-0. സ്കോർനില സൂചിപ്പിക്കും പോലെ തന്നെ തികച്ചും ആധികാരികമായിട്ടായിരുന്നു സെറീനയുടെ മുന്നേറ്റം. രണ്ടാം സെറ്റ് ഒരു പോയിന്റു പോലും എതിരാളിക്ക് നൽകാതെയാണ് സെറീന സ്വന്തമാക്കിയത്. ഇതോടെ 24 ഗ്രാൻസ്ലാമെന്ന ലോകറെക്കോർഡിനൊപ്പമെത്താൻ ഈ 36-കാരിക്ക് ഒരു വിജയത്തിന്റെ ദൂരം മാത്രമായി. നിലവിൽ ക്രിസ് എവേർട്ടിന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം (24) കിരീടം എന്ന റെക്കോർഡ്. ഏഴു മാസം മുൻപ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് സെറീനയുടെ ഈ മുന്നേറ്റം. സെറീനയുടെ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയാണിത്. ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലിൽ സെറീനയുടെ എതിരാളി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ മാഡിസൺ കീസിനെ മറികടന്നാണ് ഒസാക്ക ഫൈനലിലിടം പിടിച്ചത്. ഇതോടെ ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ജപ്പാൻ വനിതയെന്ന റെക്കോർഡ് ഒസാക്കയുടെ പേരിലായി. Content Highlights: us open serena williams powers into final at flushing meadows


from mathrubhumi.latestnews.rssfeed https://ift.tt/2CscEUY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages