കാസർകോട്: കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിന് അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം പിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി പി.കരുണാകരന് എം.പി. അനുവാദത്തിനു വേണ്ടി എ.കെ. ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കരുണാകരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന് പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകിയിരുന്നു കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നൽകിയത്. കഴിഞ്ഞ മാസം 30, 31 തീയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷം നൽകാമെന്നാണു അറിയിച്ചിരുന്നത് എന്നാൽ ഇപ്പോൾ അതും മാറ്റി. കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിന്നു അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാൻ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആൻണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്
from mathrubhumi.latestnews.rssfeed https://ift.tt/2oLykSn
via
IFTTT
No comments:
Post a Comment